-->
ആലപ്പുഴ: അഭിഭാഷക സംരക്ഷണ നിയമം പാസാക്കുക, അഭിഭാഷകര്‍ക്ക് പെന്‍ഷന്‍ സ്‌കീം നടപ്പിലാക്കുക, അഭിഭാഷക ക്ഷേമനിധി 30 ലക്ഷമാക്കി ഉയര്‍ത്തുക, ജൂനിയര്‍ അഭിഭാഷകര്‍ക്ക് പ്രതിമാസം കുറഞ്ഞത് അയ്യായിരം രൂപ സ്‌റ്റൈഫന്റ് അനുവദിക്കുക തുടങ്ങി പണ്ട്രണ്ടിന ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്‌ഥാന വ്യാപകമായി നടത്തിവരുന്ന സമരപരിപാടികളുടെ മൂന്നാം ഘട്ടം വായ് മൂടികെട്ടി പ്രതിഷേധത്തിന്റെ ജില്ലാതല പരിപാടി ആലപ്പുഴയില്‍ സംഘടിപ്പിച്ചു. ജില്ലാ കോടതിക്ക് മുന്‍പില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. ഗോപകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീര്‍. പി. എ. സ്വാഗതം പറഞ്ഞു. ബാര്‍ കൗണ്‍സില്‍ മെമ്പര്‍ അഡ്വ. എസ്. സുദര്‍ശനകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി. സി ഭാരവാഹികളായ അഡ്വ. റീഗോ രാജു, അഡ്വ. റ്റി എച്ച്. സലാം,അഡ്വ. പി. റ്റി. ചന്ദ്രലേഖ, അഡ്വ. ആര്‍. സനല്‍കുമാര്‍,അഡ്വ. എസ്. മുരുകന്‍,അഡ്വ. വിഷ്‌ണുരാജ് സുഗതന്‍,അഡ്വ. പ്രിയ അരുണ്‍,അഡ്വ.അപര്‍ണ സി. മേനോന്‍, അഡ്വ. രേഷ്‌മ കെ. കുമാര്‍,അഡ്വ. മിജി എസ് മണി, അഡ്വ. എസ്. ഗുല്‍സാര്‍, അഡ്വ. ലാലി ജോസഫ്,അഡ്വ. സീമ രവീന്ദ്രന്‍.അഡ്വ. അനില്‍ ബാബു,അഡ്വ.അഡ്വ. അഭിലാഷ്, നൈനാന്‍ തോമസ്, അഡ്വ. ഷിസി,എന്നിവര്‍ പ്രസംഗിച്ചു. ചെങ്ങന്നൂരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി. അഡ്വ. എബി കുര്യാക്കോസ്, ചേര്‍ത്തലയില്‍ ഡി.സി. സി ജനറല്‍ സെക്രട്ടറി അഡ്വ. സി.ഡി ശങ്കര്‍, ഹരിപ്പാട് ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. വി. ഷുക്കൂര്‍, കായംകുളം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി.ജെ അന്‍സാരി എന്നിവര്‍ പ്രതിഷേധ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. മാവേലിക്കരയില്‍ 17ന് നടക്കുന്ന പരിപാടി ഡി.സി. സി വൈസ് പ്രസിഡന്റ് അഡ്വ. കെ.ആര്‍. മുരളീധരന്‍ ഉദ്‌ഘാടനം ചെയ്യും. സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി ആര്‍ ഹരികൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തും.