Friday, March 13, 2026 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 10.45 AM

റോഡരികില്‍ നിര്‍മാണവസ്‌തുക്കളുടെ അവശിഷ്‌ടങ്ങള്‍; യാത്രക്കാര്‍ ദുരിതത്തില്‍

എരമല്ലൂര്‍: റോഡരുകില്‍ നിര്‍മാണ വസ്‌തുക്കളുടെ അവശിഷ്‌ടങ്ങള്‍ നിറയുന്നു. യാത്രക്കാര്‍ ദുരിതത്തില്‍. തുറവുര്‍-അരൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന ഭാഗങ്ങളിലാണ്‌ മെറ്റല്‍, കരിങ്കല്‍ കൂനകളും നിര്‍മാണ അവശിഷ്‌ടങ്ങളും ഇരുചക്ര വാഹന യാത്രക്കാരെയടക്കം വലയ്‌ക്കുന്നത്‌.
ദേശീയപാത പഴയ റോഡില്‍ എരമല്ലൂര്‍ കൊച്ചുവെളിക്കവല മുരുകക്ഷേത്രത്തിന്‌ സമീപമാണ്‌ സ്‌ഥിതി ഏറെ രൂക്ഷം. റോഡരികില്‍ ഗതാഗത തടസം സൃഷ്‌ടിക്കുന്ന തരത്തില്‍ നിര്‍മാണ വസ്‌തുക്കളുടെ അവശിഷ്‌ടങ്ങള്‍ പ്ലാസ്‌റ്റിക്‌ ഷീറ്റ്‌ കൊണ്ട്‌ മൂടിയിട്ടിരിക്കുകയാണ്‌. ഉയരപ്പാത നിര്‍മാണം ആരംഭിച്ചതോടെ വാഹനങ്ങള്‍ പഴയ റോഡു വഴിയാണ്‌ തിരിച്ചു വിടുന്നത്‌. ഇതോടെ ഗതാഗതതിരക്ക്‌ ഏറെയാണ്‌. ചന്തിരൂര്‍ സെന്റ്‌ മേരീസ്‌ പള്ളി മുതല്‍ എരമല്ലൂര്‍ കാഞ്ഞിരത്തുങ്കല്‍ ക്ഷേത്രം വരെയുള്ള പാതയോരത്തെ കൈയേറ്റം ഒഴിവാക്കി ഗതാഗതം സുഗമമാക്കാന്‍ അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്ക ണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്‌.

Ads by Google
Advertisement
Thursday 15 Jan 2026 10.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW