-->
എടത്വാ: തലവടിയില്‍ സി.പി.എം-ബി.ജെ.പി. അവിശുദ്ധ കൂട്ടുകെട്ട്. മെമ്പര്‍മാരായ ലോക്കല്‍ കമ്മറ്റി അംഗങ്ങളെ തരംതാഴ്‌ത്താന്‍ സാധ്യത. തലവടി ഗ്രാമപഞ്ചായത്തില്‍ സ്‌റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം - ബി.ജെ.പി. കൂട്ടുകെട്ട് ആരോപിച്ചാണ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ മെമ്പര്‍മാരെ തരംതാഴ്‌ത്തല്‍ നടപടിയിലേയ്‌ക്ക് നീങ്ങുന്നത്. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ രണ്ട് മെമ്പര്‍മാര്‍ സഖ്യത്തില്‍നിന്ന് രാജിവെച്ചെങ്കിലും ഒരാള്‍ രാജിക്ക് തയാറായിട്ടില്ല.
സി.പി.എം. നേതൃത്വം അറിയാതാണ് അംഗങ്ങള്‍ ബി.ജെ.പി. കൂട്ടുകെട്ട് ഉണ്ടാക്കിയത്. സ്‌റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് യു.ഡി.എഫ്. നേതൃത്വം പ്രശ്‌നത്തില്‍ ശക്‌തമായി അപലപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഏരിയാ കമ്മറ്റി ഇടപെട്ടാണ് സഖ്യത്തില്‍നിന്ന് മാറാന്‍ താക്കീത് നല്‍കിയത്. സഖ്യം ജനശ്രദ്ധ യേറിയതോടെ മെമ്പര്‍മാരായ ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ തരംതാഴ്‌ത്തല്‍ നടപടി ക്ക് വിധേയരാക്കി തല്‌കാലം തടി തപ്പാനാണ് നേതൃത്വം ശ്രമിക്കുന്നത്. സി.പി.എം പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും ബി.ജെ.പി നേതൃത്വം പ്രതികരിച്ചിട്ടില്ല. സംസ്‌ഥാനത്ത് നടക്കുന്ന സി.പി.എം -ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിന്റെ നേര്‍ക്കാഴ്‌ചയാണ് തലവടിയിലും സംഭവിച്ചതെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു.