Saturday, March 14, 2026 Last Updated 5 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 10.45 AM

വഴിവിളക്കുകള്‍ തെളിയുന്നില്ല; യാത്രക്കാര്‍ ദുരിതത്തില്‍

ചേര്‍ത്തല: പട്ടണക്കാട്‌ പഞ്ചായത്ത്‌ 21-ാം വാര്‍ഡില്‍ അഴീക്കല്‍ ഘണ്ടാകര്‍ണ ക്ഷേത്രം റോഡില്‍ വഴിവിളക്കുകള്‍ തെളിയുന്നില്ല. യാത്രക്കാര്‍ ദുരിതത്തില്‍. റോഡരുകില്‍ മിനി ഹൈമാസ്‌റ്റ് ഉള്‍പ്പെടെയുള്ള സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനം ലഭിക്കുന്നില്ലെന്നാണ്‌ യാത്രക്കാരുടെ പരാതി.
രാത്രികാലങ്ങളില്‍ മദ്യ, മയക്കുമരുന്ന്‌ സംഘം ഇവിടം കൈയടക്കുന്നതിനാല്‍ സ്‌കൂള്‍, കോളജ്‌ വിദ്യാര്‍ഥികള്‍ക്കും ജോലി കഴിഞ്ഞ്‌ മടങ്ങിയെത്തുന്ന പീലിങ്‌ ഷെഡ്‌ തൊഴിലാളിക്കും അടക്കം ഇതുവഴി യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്‌ഥയാണ്‌. പോലീസ്‌ അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Thursday 15 Jan 2026 10.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW