Friday, March 13, 2026 Last Updated 59 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 04.43 AM

വൈദ്യുതാഘാതമേറ്റ്‌ പശു ചത്തു

uploads/news/2026/01/820860/4.jpg

പടിഞ്ഞാറത്തറ: പുതുശ്ശേരിക്കടവ്‌ പുഴക്കല്‍ പീടികയില്‍ പശു വൈദ്യുതാഘാതമേറ്റു ചത്തു. വെട്ടശ്ശേരി റീനയുടെ പശുവാണ്‌ ചത്തത്‌. കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയായിരുന്നു അപകടം. 12 ലിറ്റര്‍ കറവയുള്ള പശുവാണു ചത്തത്‌. പ്രദേശത്തെ ഒരു കടയുടെ പിന്‍വശത്ത്‌ നില്‍ക്കുമ്പോഴായിരുന്നു പശുവിന്‌ ഷോക്കേറ്റത്‌.
അപകട വിവരമറിഞ്ഞ്‌ കുന്നുമ്മലങ്ങാടി ക്ഷീര സംഘം ഭരണസമിതി അംഗങ്ങളും പോലീസും കെ.എസ്‌.ഇ.ബി അധികൃതരും സ്‌ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. റീനയുടെ പ്രധാന വരുമാനമാര്‍ഗമായിരുന്നു ഈ കറവപ്പശു. പുഴക്കല്‍ പീടിക ഭാഗത്തെ നിരവധി താല്‍ക്കാലിക കടകളില്‍ വൈദ്യുതി വല്‍ക്കരണത്തില്‍ അധികൃതര്‍ അപാകതകള്‍ കണ്ടത്തി. നിലവിലെ വൈദ്യുതി കണക്ഷനില്‍ നിന്നു വയറുകള്‍ വലിച്ച്‌ പുതിയ കണക്ഷനുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. ഇവര്‍ക്കെതിരെ നടപടിയും നോട്ടീസും നല്‍കിയതായി പടിഞ്ഞാറത്തറ കെ.എസ്‌.ഇ.ബി അധികൃതര്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 15 Jan 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW