Wednesday, March 11, 2026 Last Updated 4 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 04.43 AM

സമസ്‌തയുടെ പ്രവര്‍ത്തനങ്ങള്‍ ചരിത്രമായി മാറുന്നു: സാബിഖലി ശിഹാബ്‌ തങ്ങള്‍

uploads/news/2026/01/820858/2.jpg

വെങ്ങപ്പള്ളി: സമസ്‌തയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ചരിത്രമായി മാറുകയാണെന്ന്‌ പാണക്കാട്‌ സയ്യിദ്‌ സ്വാബിഖലി ശിഹാബ്‌ തങ്ങള്‍. സമസ്‌ത സമ്മേളനത്തിന്റെ ഭാഗമായി റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ പ്രീ ക്യാംപ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്‌തയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓരോ പ്രവര്‍ത്തനവും സമൂഹം ഏറ്റെടുത്തു.
തഹിയ്യ ഫണ്ട്‌ ശേഖരണവും ശതാബ്‌ദി യാത്രയും മറ്റും ഇതിനു ഉദാഹരണങ്ങളാണ്‌. 33,313 പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രതിനിധി ക്യാമ്പും ചരിത്രത്തില്‍ ഇടം നേടുമെന്നു തങ്ങള്‍ പറഞ്ഞു. കഴിഞ്ഞദിവസം വിടപറഞ്ഞ സമസ്‌ത ഉപാധ്യക്ഷന്‍ യു.എം. അബ്‌ദുറഹ്‌മാന്‍ മുസ്ലിയാര്‍ക്കു വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണത്തോടെയാണ്‌ ക്യാമ്പ്‌ ആരംഭിച്ചത്‌. സ്വാഗതസംഘം വര്‍ക്കിംഗ്‌ ചെയര്‍മാന്‍ സയ്യിദ്‌ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍ പ്രാര്‍ഥന നടത്തി. മുസ്‌തഫ അഷ്‌റഫി കക്കുംപടി ക്യാമ്പിനു നേതൃത്വം നല്‍കി. എം. ഹസന്‍ മുസ്ലിയാര്‍, കെ.വി.എസ്‌. ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ്‌ അഹമ്മദ്‌ സയിദ്‌ ജിഫ്രി, ഇബ്രാഹിം ഫൈസി പേരാല്‍, മൊയ്‌തീന്‍കുട്ടി യമാനി പന്തിപ്പൊയില്‍, കെ.കെ.എം. ഹനീഫല്‍ ഫൈസി, കെ.എ. നാസര്‍ മൗലവി, നൗഷീര്‍ വാഫി, ജാഫര്‍ ഹൈതമി കല്‍പ്പറ്റ, റിയാസ്‌ ഫൈസി പാപ്ലശേരി, അബ്‌ദുല്‍ ലത്തീഫ്‌ വാഫി, അബ്ബാസ്‌ ഫൈസി വാരാമ്പറ്റ, എ.കെ. സുലൈമാന്‍ മൗലവി, അഷ്‌റഫ്‌ ഫൈസി പനമരം, പി. സൈനുല്‍ ആബിദ്‌ ദാരിമി, മുഹമ്മദുകുട്ടി ഹസനി, സി.കെ. ഷംസുദ്ദീന്‍ റഹ്‌മാനി, എ.കെ. മുഹമ്മദ്‌ ദാരിമി വാകേരി, ഖാസിം ദാരിമി പന്തിപ്പൊയില്‍ സന്നിഹിതരായിരുന്നു. സ്വാഗത സംഘം കണ്‍വീനര്‍ എസ്‌. മുഹമ്മദ്‌ ദാരിമി സ്വാഗതവും ക്യാമ്പ്‌ ജില്ലാ കണ്‍വീനര്‍ ഹാരിസ്‌ ബാഖവി കമ്പളക്കാട്‌ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Thursday 15 Jan 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW