Wednesday, March 11, 2026 Last Updated 3 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 04.43 AM

ബ്ലേഡ്‌ മാഫിയയുടെ ഭീഷണി; കുറ്റക്കാരെ ഉടന്‍ അറസ്‌റ്റ് ചെയ്യണം- ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എ

uploads/news/2026/01/820857/1.jpg

ബത്തേരി: കോളിയാടി പെലക്കുത്ത്‌ വീട്ടില്‍ രേഷ്‌മയുടെ മരണത്തിന്‌ ഉത്തരവാദികളായ ബ്ലേഡ്‌ മാഫിയ സംഘത്തെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന്‌ ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എയും മുസ്ലിം ലീഗ്‌ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.
ആറുമാസം മുമ്പ്‌ ഇസ്രായേലില്‍ വെച്ച്‌ മരിച്ച ഭര്‍ത്താവ്‌ ജിനേഷിന്റെ വിയോഗത്തോടെ നിസ്സഹായരായ രേഷ്‌മയെയും പത്തു വയസ്സുകാരിയായ മകളെയും ബ്ലേഡ്‌ മാഫിയ സംഘം നിരന്തരം വേട്ടയാടിയിരുന്നതായി രേഷ്‌മയുടെ വീട്‌ സന്ദര്‍ശിച്ച നേതാക്കളോട്‌ കുടുംബം പറഞ്ഞു. തങ്ങള്‍ അനുഭവിച്ച ക്രൂരമായ ഭീഷണികളെക്കുറിച്ച്‌ രേഷ്‌മയുടെയും ജിനേഷിന്റെയും അമ്മമാര്‍ കണ്ണീരോടെ വിവരിച്ചു. മകളുടെ സുരക്ഷയെക്കുറിച്ച്‌ രേഷ്‌മ വലിയ ഭയത്തിലായിരുന്നുവെന്നും അവര്‍ പറഞ്ഞു. നാട്ടിലുടനീളം നിയമത്തെ വെല്ലുവിളിച്ച്‌ സൈ്വരവിഹാരം നടത്തുന്ന ബ്ലേഡ്‌ മാഫിയ സംഘങ്ങളെ നിലയ്‌ക്കുനിര്‍ത്തുന്നതില്‍ പോലീസ്‌ സംവിധാനം അമ്പേ പരാജയപ്പെട്ടതിന്റെ തെളിവാണ്‌ ഈ ദാരുണ മരണമെന്ന്‌ നേതാക്കള്‍ കുറ്റപ്പെടുത്തി. മരണത്തിന്‌ മുമ്പ്‌ ജിനേഷും രേഷ്‌മയും പരാതി നല്‍കിയിട്ടും പോലീസ്‌ നടപടിയെടുക്കാന്‍ തയ്യാറായില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അനാഥയായ പെണ്‍കുട്ടിയുടെയും വയോധികരായ മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കുടുംബത്തിന്‌ നിയമപരവും സാമൂഹികവുമായ എല്ലാ പരിരക്ഷയും നല്‍കുമെന്നും, അവരുടെ വീട്‌ കൈവശപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും സന്ദര്‍ശന സംഘം ഉറപ്പുനല്‍കി. ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എയോടൊപ്പം മുസ്ലിം ലീഗ്‌ ജില്ലാ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസന്ന ശശീന്ദ്രന്‍, വൈസ്‌ പ്രസിഡന്റ്‌ ടി. അവറാന്‍ വീട്‌ സന്ദര്‍ശിച്ചു.
മുസ്ലിം ലീഗ്‌ നേതാക്കളായ അബ്‌ദുള്ള മാടക്കര, പി.പി. അയ്യൂബ്‌, എം.എ. അസൈനാര്‍, സി.കെ. ആരിഫ്‌, കെ.എ. ഷബീര്‍ അഹമ്മദ്‌, സമദ്‌ കണിയാന്‍, അസീസ്‌ വേങ്ങൂര്‍, ഷംസുദ്ദീന്‍ ബിദര്‍ക്കാട്‌, ജനപ്രതിനിധികളായ ഷീജ രാജു, ഹനീഫ ചുള്ളിയോട്‌, കെ.കെ. പോള്‍, ടി.ജി. ചെറുതോടില്‍, നേതാക്കളായ മൊയ്‌തീന്‍, റഫീഖ്‌ കരടിപ്പാറ സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.

Ads by Google
Advertisement
Thursday 15 Jan 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW