-->
മാനന്തവാടി: കൃഷിഭവന്‍ വഴി നടപ്പിലാക്കുന്ന പോഷകത്തോട്ടം പദ്ധതിയില്‍ പണമടച്ചവര്‍ക്ക് ഗുണമേന്മയില്ലാത്ത തൈകളാണ് വിതരണം ചെയ്ുയന്നതെന്ന് പരാതി. വീടുതോറും പോഷക സമൃദ്ധമായ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനാണ് കൃഷിഭവന്‍ പോഷകത്തോട്ടം പദ്ധതി നടപ്പിലാക്കുന്നത്.
പച്ചക്കറിതൈകളും കീടനാശിനികളും വളങ്ങളും ഉള്‍പ്പെട്ട 800 രൂപയുടെ കിറ്റ് സബ്‌സിഡി കഴിച്ച് 300 രൂപാ മുന്‍കൂറടച്ചാണ് പദ്ധതിയില്‍ ഗുണഭോക്‌താക്കളെ ചേര്‍ത്തത്. അഞ്ച് സെന്റില്‍ പോഷകത്തോട്ടം നിര്‍മിക്കാനാവശ്യമായ തൈകളും വളങ്ങളും കരസ്‌ഥമാക്കാമെന്ന അറിയിപ്പ്‌കണ്ടാണ് പലരും പദ്ധതിയില്‍ പണമടച്ചത്.
പച്ചക്കറികള്‍ നട്ടുപിടിപ്പിക്കേണ്ട സമയത്ത് കിറ്റ് ലഭിക്കേണ്ടതിന് കഴിഞ്ഞ ദിവസങ്ങളിലാണ് ജില്ലയില്‍ ഇവയുടെ വിതരണം ആരംഭിച്ചത്. തീരെ വളര്‍ച്ചയെത്താത്തതും രണ്ട് രൂപാ മാത്രം വിലയില്‍ പൊതുവിപണിയില്‍ ലഭിക്കുന്നതുമായ 40 പച്ചക്കറിതൈകള്‍. കറിവേപ്പില, മുരിങ്ങ, പച്ച മുളക്, പപ്പായ എന്നിവയുടെ ഓരോ തൈകള്‍ വീതം എന്നിവയാണ് പണമടച്ചവര്‍ക്ക് നല്‍കുന്നത്.
ഇതിന് പുറമെ മണ്ണിര കമ്പോസ്‌റ്റ്, കുമ്മായം, ഫിഷ്‌അമിനോ ആസിഡ്, വേപ്പെണ്ണ, സ്യുഡോമോണാസ്, ട്രൈക്കോഡെര്‍മ്മ, തുടങ്ങിയവ അടങ്ങിയ വളക്കിറ്റും നല്‍കുന്നുണ്ട്. എന്നാല്‍ തങ്ങളടച്ച പണത്തിന് പോലും മൂല്യമില്ലാത്തും ആവശ്യമില്ലാത്തതുമായ കിറ്റുകളാണ് ലഭിക്കുന്നതെന്നാണ് ഗുണഭോക്‌താക്കളുടെ പരാതി. തൈകളൊന്നും തന്നെ ആവശ്യത്തിന് വളര്‍ച്ചയെത്തിയിട്ടില്ല. വളങ്ങളാവട്ടെ ആവശ്യത്തിലധികം ഉള്‍പ്പെടുത്തുകയും ചെയ്‌തു. ഏത് രീതിയില്‍ ഉപയോഗിക്കണമെന്ന് പോലും അറിയാത്തവയാണ് വളങ്ങള്‍.
സാധാരണക്കാരെ കബളിപ്പിക്കുന്ന വിധത്തിലാണ് പദ്ധതിയെന്നാണ് ആരോപണം. ഏഴ് മാസം മുമ്പാണ് കിറ്റിനായി പണമടച്ചത്. സംസ്‌ഥാനതലത്തില്‍ കിറ്റ് വിതരണം ഏറ്റെടുത്ത ഏജന്‍സി കൃഷിക്കാവശ്യമില്ലാത്തവ പോലും ഉള്‍പ്പെടുത്തി വിതരണം ചെയ്‌തതാണ് ഗുണഭോക്‌താക്കള്‍ക്ക് തിരിച്ചടിയായത്.