-->
മലപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുലാമന്തോള്‍ യൂണിറ്റില്‍ കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരണമടഞ്ഞ പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും കുടുംബങ്ങള്‍ക്കുള്ള 10 ലക്ഷം രൂപ വിതണവും പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കുള്ള സ്വീകരണവും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന വര്‍ക്കിങ് പ്രസിഡന്റും മലപ്പുറം ജില്ലാ പ്രസിഡണ്ടുമായ കുഞ്ഞാവു ഹാജി ഉദ്‌ഘാടനം ചെയ്‌തു.
യൂണിറ്റ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ അസീസ് ഏര്‍ബാദ് അധ്യക്ഷത വഹിച്ചു. പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡണ്ട് സുധാ പൊട്ടിപ്പാറ, വൈസ് പ്രസിഡണ്ട് അസീബ് വളപുരം എന്നിവര്‍ ചേര്‍ന്ന് മരണപ്പെട്ട കുടുംബങ്ങള്‍ക്ക്10 ലക്ഷം രൂപ വീതമുള്ള ചെക്കുകള്‍ കൈമാറി. ഈ തുകകള്‍ കൈമാറിയതോടെ പുലാമന്തോള്‍ യൂണിറ്റില്‍ കുടുംബ സുരക്ഷാ പദ്ധതി ധനസഹായം ഒരു കോടി 20 ലക്ഷം രൂപ നല്‍കാന്‍ സാധിച്ചു. പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും യൂത്ത് വിംഗ് സംസ്‌ഥാന പ്രസിഡന്റായി തെഞ്ഞെടുത്ത അക്രം ചുണ്ടയിലിനും സംസ്‌ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് താജുദ്ദീനും സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് പി.ടി.എസ്. മൂസു മുഖ്യപ്രഭാഷണവും ജില്ലാ സെക്രട്ടറി നാസര്‍ ടെക്‌നോ കുടുംബ സുരക്ഷാ പദ്ധതി വിശദീകരണവും നടത്തി.
യൂത്ത് വിങ് സംസ്‌ഥാന പ്രസിഡന്റ് അക്രം ചുണ്ടയില്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍, മണ്ഡലം പ്രസിഡണ്ട് യൂസഫ് രാമപുരം, യൂണിറ്റ് ട്രഷറര്‍ മുഹമ്മദലി ക്വാളിറ്റി, യൂണിറ്റ് യൂത്ത് വിങ് പ്രസിഡന്റ്വി.കെ. നൗഷാദ്, വനിതാവിംഗ് പ്രസിഡന്റ് അനുജ കേക്ക് ബേ പ്രസംഗിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി സമദ് ചോക്ലറ്റ് സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡന്റ് ലത്തീഫ് മദീന നന്ദിയും പറഞ്ഞു.