Thursday, March 12, 2026 Last Updated 22 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 04.43 AM

കടല്‍ സമ്പത്ത്‌ വീണ്ടെടുക്കാനായി കടലോര നടത്തം സംഘടിപ്പിച്ചു

uploads/news/2026/01/820851/3.jpg

താനൂര്‍: കടലിന്റെയും കടല്‍ വിഭവങ്ങളുടെയും സുസ്‌ഥിര സംരക്ഷണം ലക്ഷ്യമിട്ട്‌ കേരള സര്‍ക്കാര്‍ ഫിഷറീസ്‌ വകുപ്പ്‌ സ്‌റ്റേറ്റ്‌ ഫിഷറീസ്‌ മാനേജ്‌മെന്റ്‌ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ താനൂര്‍ മത്സ്യഭവന്‍ പരിധിയില്‍ എളാരം ബീച്ചില്‍ വെച്ച്‌കടലോര നടത്തം സംഘടിപ്പിച്ചു. താനൂര്‍ നഗരസഭ വൈസ്‌ ചെയര്‍മാന്‍ എം.പി. അഷറഫ്‌ ഉദ്‌ഘാടനം ചെയ്‌തു. താനൂര്‍ നഗരസഭ 32ാം ഡിവിഷന്‍ കൗണ്‍സിലര്‍ മുഹ്‌സിന അധ്യക്ഷയായി. ചടങ്ങില്‍ കടലും കടല്‍ വിഭവങ്ങളുടെയും സുസ്‌ഥിര സംരക്ഷണത്തെ കുറിച്ചും മാലിന്യ മുക്‌തമായി മാറ്റിയെയെടുക്കേണ്ടതിനെ കുറിച്ചും മറ്റുമായി ജി.ആര്‍.എഫ്‌.ടി.വി.എച്ച്‌.എസ്‌.എസ്‌. പ്രിന്‍സിപ്പല്‍ ഭാസ്‌കരന്‍, പ്രിന്‍സിപ്പല്‍ ഡോ. ടി. മുജീബ്‌ റഹ്‌മാന്‍, മത്സ്യഫെഡ്‌ പ്ര?ജക്‌റ്റ് ഓഫീസര്‍ ശ്രീലക്ഷ്‌മി, സി.എം.എഫ്‌.ആര്‍.ഐ. സീനിയര്‍ ടെക്‌നിഷ്യന്‍ പി. അന്‍സാര്‍, എന്‍.എസ്‌.എസ്‌. സേ്‌റ്ററ്റ്‌ റിസോഴ്‌സ് പേഴ്‌സണ്‍ ടീം അംഗം മുഹമ്മദ്‌ സക്കീര്‍, പൊന്നാനി കോസ്‌റ്റല്‍ പോലീസ്‌ സി.പി.ഒ. ജിന്‍ ദേവ്‌, എം.ഇ.എസ്‌. കോളജ്‌ പൊന്നാനിയിയിലെ ബിരുദ വിദ്യാര്‍ഥികളായ കെ.കെ. ജിന്‍ഷ, പി.എം. ജിഷ പ്രസംഗിച്ചു.
അമ്പതിലധികം പേര്‍ പങ്കെടുത്ത ചടങ്ങില്‍ ഫിഷറീസ്‌ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും, താനൂരിലെ എന്‍.എസ്‌.എസ്‌. യൂണിറ്റ്‌ വിദ്യാര്‍ഥികള്‍, കടലോര ജാഗ്രത സമിതി അംഗങ്ങള്‍, കോസ്‌റ്റല്‍ പോലീസ്‌ പൊന്നാനി, വിവിധ മത്സ്യ തൊഴിലാളി ട്രേഡ്‌ യൂണിയന്‍ പ്രതിനിധികള്‍, മത്സ്യത്തൊഴിലാളികള്‍, അനുബന്ധ മത്സ്യതൊഴിലാളികള്‍, താനൂര്‍ മത്സ്യഭവന്‍ ജീവനക്കാര്‍ പങ്കെടുത്തു. താനൂര്‍ മത്സ്യഭവന്‍ ഫിഷറീസ്‌ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി. മുഹമ്മദ്‌ സജീര്‍ സ്വാഗതവും എന്‍.എസ്‌.എസ്‌, പ്രോഗ്രാം കോര്‍ഡിനേറ്ററും ജി.ആര്‍.എഫ്‌, ടി.വി.എച്ച്‌.എസ്‌.എസ്‌, അധ്യാപികയുമായ എസ്‌. സജിത നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Thursday 15 Jan 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW