Thursday, March 12, 2026 Last Updated 56 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 04.42 AM

പരിയാപുരം സെന്റ്‌ മേരീസ്‌ സ്‌കൂളില്‍ എസ്‌.എസ്‌.എല്‍.സി. വിജയഭേരി തുടങ്ങി

അങ്ങാടിപ്പുറം: പരിയാപുരം സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ്‌ വിദ്യാര്‍ഥികള്‍ക്കായുള്ള പരീക്ഷാ മുന്നൊരുക്ക ക്യാമ്പുകള്‍ക്ക്‌ തുടക്കമായി. ഭവന സന്ദര്‍ശനവും ആരംഭിച്ചു.
എ പ്ലസ്‌ പ്രത്യേക പരിശീലന ക്ലാസ്സുകള്‍ ഇന്നു തുടങ്ങും. ടെസ്‌റ്റ് സീരീസ്‌ 19ന്‌ ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മോട്ടിവേഷന്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു. വിജയഭേരി ജില്ലാ കോ-ഓര്‍ഡിനേറ്ററും സൈക്കോളജിസ്‌റ്റുമായ ടി. സലിം പേരാമ്പ്ര ക്ലാസ്‌ നയിച്ചു. പി.ടി.എ. പ്രസിഡന്റ്‌ സാജു ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രധാനാധ്യാപകന്‍ പി.ടി. ബിജു, വിജയഭേരി സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ മനോജ്‌ വീട്ടുവേലിക്കുന്നേല്‍, കെ.എസ്‌. നിഹ ഫാത്തിമ, നിബിയ മരിയ വിജു, പി. ആര്‍ച്ച പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 15 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW