Wednesday, March 11, 2026 Last Updated 55 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 04.42 AM

യുവകലാസാഹിതി സംസ്‌ഥാന ലീഡേഴ്‌സ് ക്യാമ്പ്‌ മാടായിയില്‍

uploads/news/2026/01/820844/4.jpg

പിലാത്തറ: വര്‍ഗീയതക്കെതിരെ സാംസ്‌കാരിക പ്രതിരോധം യുവകലാസാഹിതി സംസ്‌ഥാന ലീഡേഴ്‌സ് ക്യാമ്പ്‌ 2026 ജനുവരി 25, 26 കണ്ണൂര്‍ ജില്ലയില്‍ കല്ല്യാശ്ശേരി മണ്ഡലത്തില്‍ മാടായിയില്‍ സംഘടിപ്പിക്കുന്നതിനുള്ള സംഘാടകസമിതി രൂപീകരിച്ചു. പഴയങ്ങാടിയില്‍ യു.ഒതേനന്‍ സ്‌മാരക മന്ദിരത്തില്‍ ചേര്‍ന്ന യോഗം സംസ്‌ഥാന ഭാരവാഹി വി.ആയിഷബീവി ഉദ്‌ഘാടനം ചെയ്‌തു. പി.വി.ബാബുരാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിതേഷ്‌ കണ്ണപുരം സ്വാഗതം പറഞ്ഞു. പപ്പന്‍ കുഞ്ഞിമംഗലം, സി. ലക്ഷ്‌മണന്‍, പി.വി.ജയപ്രകാശന്‍, പി.നാരായണന്‍ മാസ്‌റ്റര്‍, എന്‍.സി.നമിത ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
201 അംഗ ജനറല്‍ കമ്മിറ്റിയേയും 75 അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. രക്ഷാധികാരികളായി അഡ്വ.പി സന്തോഷ്‌ കുമാര്‍ എംപി, സി.എന്‍.ചന്ദ്രന്‍, സി.പി.ഷൈജന്‍, സി.പി.സന്തോഷ്‌കുമാര്‍, എ.പ്രദീപന്‍, ആലങ്കോട്‌ ലീലാകൃഷ്‌ണന്‍, ഒ.കെ.മുരളി കൃഷ്‌ണന്‍, വി.എസ്‌.അനില്‍കുമാര്‍, മാധവന്‍ പുറച്ചേരി, കെ.ടി.ബാബുരാജ്‌, കെ.എച്ച്‌.സുബ്രഹ്‌മണ്യന്‍, വി.കെ.സുരേഷ്‌ ബാബു, വി.ആയിഷ ബീവി, ഷിജിത്ത്‌ വായന്നൂര്‍ എന്നിവരെ തെരഞ്ഞെടുത്തു. ജനറല്‍ കമ്മറ്റി ഭാരവാഹികളായി ചെയര്‍മാന്‍ പി.വി.ബാബു രാജേന്ദ്രന്‍, വൈസ്‌ ചെയര്‍മാന്‍ രേഷ്‌മ പരാഗന്‍, കെ.വി.സാഗര്‍, കണ്‍വീനര്‍ ജിതേഷ്‌ കണ്ണപുരം, ജോ.കണ്‍വീനര്‍ വി.പരാഗന്‍, വിവേക്‌ വാടിക്കല്‍ എന്നിവരെ തിരഞ്ഞെടുത്തു.

Ads by Google
Advertisement
Thursday 15 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW