-->
രണ്ടു നൂറ്റാണ്ടു മുമ്പ് തലശേരി കോടതിയില്‍ സീനിയര്‍ ജഡ്‌ജിയായിരുന്ന ജെയിംസ് സ്‌റ്റീവന്‍സിന്റെ ശവക്കല്ലറ തകര്‍ച്ചയിലേക്ക്.തലശേരി കോട്ടക്ക് സമീപമുള്ള ഇം?ീഷ് പള്ളിയോട് ചേര്‍ന്ന സെമിത്തേരിയില്‍ ചെങ്കല്ല് ഉപയോഗിച്ച് നിര്‍മിച്ച കല്ലറയുടെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. ചെറിയ മരത്തിന്റെ വേരുകള്‍ ഇറങ്ങി കഴിഞ്ഞ മഴയിലാണ് കല്ലറക്ക് നാശം നേരിട്ടത്. 1827 ജനുവരി 21ന് 58ാമത്തെ വയസില്‍ മരണപ്പെട്ട ജെയിംസ് സ്‌റ്റീവന്‍സന്‍ തലശേരിയിലെ വെസ്‌റ്റേണ്‍ പ്ര?വിഷണല്‍ കോര്‍ട്ടില്‍ സീനിയര്‍ ജഡ്‌ജിയായിരുന്നു. തലശേരി കോട്ടക്ക് പിന്നില്‍, സെന്റ് ജോസഫ്‌സ് സ്‌കൂളിന് സമീപമാണ് ഇം?ീഷ് പള്ളിയും ചരിത്രം സ്‌പന്ദിക്കുന്ന സെമിത്തേരിയും. ഇവിടെയാണ് ജെയിംസ് സ്‌റ്റീവന്‍സന്‍ ഉള്‍പ്പെടെയുള്ള ചരിത്രത്തിന്റെ ഭാഗമായ പലരും അന്ത്യവിശ്രമം കൊള്ളുന്നത്. ബ്രണ്ണന്‍ സ്‌കൂള്‍ സ്‌ഥാപകന്‍ എഡ്വേര്‍ഡ് ബ്രണ്ണന്‍, സബ്‌കലക്‌ടറായിരുന്ന തോമസ് ഹാര്‍വി ബേബര്‍, ഭാര്യ ഹെലന്‍ സോമര്‍വില്‍ ബേബര്‍, അഞ്ചരക്കണ്ടി കറുപ്പതോട്ടം ഉടമ മര്‍ഡോക് ബ്രൗണ്‍, ഊട്ടി നഗര സ്‌ഥാപകന്‍ ജോണ്‍ സള്ളിവന്റെ മകന്‍ അഗസ്‌റ്റ് വില്യം സള്ളിവന്‍ തുടങ്ങി നിരവധി പ്രമുഖരുടെ കല്ലറകള്‍ സെമിത്തേരിയിലുണ്ട്. കോട്ടയില്‍ ഈസ്‌റ്റിന്ത്യാകമ്പനി ഭരണ നിര്‍വഹണ ഉദ്യോഗസ്‌ഥനായിരുന്ന എഫ് സ്‌പ്രിങ്ങിന്റെ പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റേതാണ് സിലിണ്ടര്‍ ആകൃതിയിലുള്ള അപൂര്‍വ കല്ലറ. സെമിത്തേരിയിലെ ഏറ്റവും പഴക്കമുള്ള കല്ലറ 1768ല്‍ അന്തരിച്ച ജര്‍മന്‍കാരന്‍ ഗാസ്‌പര്‍ മോറീസ് കഡീറ്റ്‌സിന്റേതാണ്. ചെങ്കല്ല്, മാര്‍ബിള്‍, ഗ്രാനൈറ്റ്, കുമ്മായം,സിമന്റ് എന്നിവ ഉപയോഗിച്ച് പലകാലങ്ങളായി നിര്‍മിച്ച കല്ലറകളില്‍ ചിലത് പിരമിഡ്, സിലിണ്ടര്‍ ആകൃതിയിലാണ്.
ചതുരാകൃതിയില്‍ ഒരാള്‍പൊക്കത്തില്‍ പണിതതാണ് സ്‌റ്റീവന്‍സന്റെ ശവക്കല്ലറ. മുംബൈവരെയുള്ള വെസ്‌റ്റേണ്‍ ഡിവിഷന്റെ ആസ്‌ഥാനമായിരുന്ന തലശേരി കോടതിയില്‍ നിരവധി വര്‍ഷം അദ്ദേഹം സീനിയര്‍ ജഡ്‌ജിയായിരുന്നുവെന്നതും കല്ലറയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മോറക്കുന്നിലെ ബം?ാവില്‍നിന്ന് തലശേരി കോടതിയിലേക്ക് സ്‌റ്റീവന്‍സന് കടന്നുപോകാന്‍ റെയില്‍പാതക്ക് കുറുകെ നിര്‍മിച്ചതായിരുന്നു പഴയ മേലൂട്ട് മേല്‍പ്പാലം. അടുത്ത ജനുവരി ജെയിംസിന്റെ വേര്‍പാടിന്റെ ദ്വിശതാബ്‌ദി വര്‍ഷമാണ്. സംരക്ഷിക്കണം ഈ കല്ലറകള്‍ സെമിത്തേരിയിലെ തകര്‍ച്ചാഭീഷണി നേരിടുന്ന മുഴുവന്‍ കല്ലറകളും അതേതനിമയോടെ സംരക്ഷിക്കപ്പെടണമെന്ന് തലശേരി നഗരസഭ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതിനായി നഗരസഭ വേണ്ടത് ചെയ്ുമെന്നയ് അദ്ദേഹം പറഞ്ഞു. ഓരോ കല്ലറയും ഓരോ ചരിത്രമാണ്. പൈതൃകനഗരിയുടെ ചരിത്രത്തിലേക്കുള്ള വാതില്‍കൂടിയാണിവ. കല്ലറയുടെ ചരിത്ര പ്രാധാന്യം വിശദീകരിക്കുന്ന ബോര്‍ഡുകള്‍ സ്‌ഥാപിച്ചാല്‍ സെമിത്തേരിയിലെത്തുന്ന സഞ്ചാരികള്‍ക്കും അത് വിജ്‌ഞാനപ്രദമാവും. കോടിയേരി ബാലകൃഷ്‌ണന്‍ ടൂറിസം മന്ത്രിയായപ്പോഴാണ്. പൈതൃക ടൂറിസം പദ്ധതിയില്‍പ്പെടുത്തി ഇം?ീഷ് പള്ളിയും സെമിത്തേരിയും നേരത്തെ നവീകരിച്ചത്.
എന്‍. പ്രശാന്ത്
തലശേരി