Wednesday, March 11, 2026 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 04.42 AM

യു.ഡി.എഫ്‌ അധികാരത്തിലെത്താന്‍ ത്തൊരുമയോടെ പ്രവര്‍ത്തിക്കണം: അഡ്വ. സജീവ്‌ ജോസഫ്‌ എം.എല്‍.എ

uploads/news/2026/01/820842/2.jpg

ശ്രീകണ്‌ഠാപുരം: സംസ്‌ഥാനത്ത്‌ ഇടത്‌ സര്‍ക്കാര്‍ നടത്തിവരുന്ന അഴിമതി ഭരണത്തിന്‌ അറുതി വരുത്തുന്നതിനും പിണറായി സര്‍ക്കാറിന്റെ തുടര്‍ ഭരണമോഹത്തിന്‌ തിരിച്ചടി കൊടുക്കുന്നതിനും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഒത്തൊരുമയോടു കൂടി പ്രവര്‍ത്തന രംഗത്തിറങ്ങേണ്ടതാണന്ന്‌ അഡ്വ. സജീവ്‌ ജോസഫ്‌ എം.എല്‍.എ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ മുന്നില്‍ നിന്ന്‌ പ്രവര്‍ത്തിക്കേണ്ടത്‌ കോണ്‍ഗ്രസുകാരുടെ ചുമതലയാണന്നും അദ്ദേഹം അറിയിച്ചു.ഏരുവേശി മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ഗംഗാധരന്‍ കായിക്കലിന്റെ സ്‌ഥാനാരോഹണ ചടങ്ങ്‌ ചെമ്പേരി ഇന്ദിര ഭവനില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കോണ്‍ഗ്രസ്‌ നേതാക്കളായ ശ്രീകണ്‌ഠാപുരം നഗരസഭ ചെയര്‍മാന്‍ ഇ.വി.രാമകൃഷ്‌ണന്‍, ഡോ.കെ.വി. ഫിലോമിന, പി.ടി.കുര്യാക്കോസ്‌, ബേബി തോലനാനി, കെ.പി.ഗംഗാധരന്‍, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ്‌ പരത്തിനാല്‍, ജോഷി കണ്ടത്തില്‍, ജോസഫ്‌ ഐസക്ക്‌ തുടങ്ങിയവര്‍ സംസാരിച്ചു. ഏരുവേശി മണ്ഡലത്തിലെ പാര്‍ട്ടിയുടെ പ്രസിഡന്റായി ചുമതലയേറ്റ ഗംഗാധരന്‍ കായിക്കല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന്‌ അഭ്യര്‍ഥിച്ചു.

Ads by Google
Advertisement
Thursday 15 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW