Wednesday, March 11, 2026 Last Updated 26 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 04.42 AM

റോഡുകളില്‍ അപകട സാധ്യതയുള്ള ഭാഗങ്ങളില്‍ സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തണം: സജീവ്‌ ജോസഫ്‌ എം.എല്‍.എ.

uploads/news/2026/01/820841/1.jpg

മലയോര മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന റോഡപകടങ്ങളൊഴുവാക്കുന്നതിന്‌ അപകട സാധ്യതയുള്ള ഭാഗങ്ങള്‍ കണ്ടെത്തി സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യാത്ര സൗകര്യത്തിനുള്ള വാഹനങ്ങളുടെ വര്‍ധനവിനനുസരിച്ച്‌ റോഡ്‌ വികസനം നടപ്പിലാകാത്തതും അപകടങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ടെന്ന്‌ അഡ്വ. സജീവ്‌ ജോസഫ്‌ എം.എല്‍.എ ശ്രീകണ്‌ഠാപുരം നഗരസഭയില്‍ ചേര്‍ന്ന ഇരിക്കൂര്‍ മണ്ഡലത്തിലെ പൊതുമരാമത്ത്‌ പ്രവര്‍ത്തികളുടെ അവലോകന യോഗത്തില്‍ പറഞ്ഞു.
മലയോര ഹൈവേയിലെ വായാട്ടു പറമ്പ, ചമതച്ചാല്‍, കോക്കാട്‌ ഭാഗങ്ങളിലെ അപകട സാധ്യതയുള്ള സ്‌ഥലങ്ങള്‍ കണ്ടെത്തി സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്നും പൊതുമരാമത്ത്‌ വകുപ്പിന്റെ കീഴിലുള്ള ഗ്രാമീണ റോഡുകളുടെ വികസനത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സജീവ്‌ ജോസഫ്‌ അവലോകന യോഗത്തില്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
ശ്രീകണ്‌ഠപുരം ചെമ്പന്തൊട്ടി നടുവില്‍ റോഡ്‌ ഫെബ്രുവരി 15 നകം നിര്‍മ്മാണം പൂര്‍ത്തികരിച്ച്‌ ഉദ്‌ഘാടനം ചെയ്ായന്‍ സാധിക്കുമെന്നും, നുച്യാട്‌ മണിക്കടവ്‌ കാഞ്ഞിരകൊല്ലി റോഡ്‌, കരുവഞ്ചാല്‍ പാലം, പെരുവമ്പറമ്പ്‌ കല്ലുവയല്‍ നെല്ലിക്കാംപോയില്‍ റോഡ്‌ തുടങ്ങിയവയുടെ പ്രവൃത്തി പുരോഗമിക്കുന്നതായും യോഗം വിലയിരുത്തി. ആലക്കോട്‌ കാപ്പിമല റോഡ്‌ നിര്‍മ്മാണം ആരംഭിച്ചതായും കൈതളം തുരുമ്പി കോട്ടയംതട്ട്‌ പാലക്കയംതട്ട്‌ റോഡ്‌, ചളിമ്പറമ്പ്‌ ജങ്‌ഷന്‍ നെല്ലിക്കുറ്റി ടൗണ്‍ റോഡ്‌, ചെമ്പേരി ടൗണ്‍ സൗന്ദര്യവല്‍ക്കരണം, ഉളിക്കല്‍ ടൗണ്‍ മലയോര ഹൈവേ ഭാഗം സൗന്ദര്യവല്‍ക്കരണം, നെല്ലിപ്പാറ ചാണോക്കുണ്ട്‌ കരിങ്കയം റോഡ്‌ തുടങ്ങിയ പ്രവൃത്തികളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും. കരുവഞ്ചാല്‍ കുറ്റിപുഴ നെല്ലിപ്പാറ റോഡ്‌, ചുണ്ടപ്പറമ്പ്‌ വെള്ളാട്‌, കരുവഞ്ചാല്‍ റോഡ്‌ തുടങ്ങിയവയുടെ ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കുന്നതാണ്‌.
ഉദയഗിരി അരിവിളഞ്ഞാല്‍പൊയില്‍ ജോസ്‌ഗിരി റോഡിന്റെ ഭരണാനുമതിയും പൈസക്കരി കുന്നത്തൂര്‍ റോഡിന്റെ സാങ്കേതികാനുമതിയും ലഭ്യമാക്കി ടെണ്ടര്‍ ചെയ്യണമെന്നു എം.എല്‍.എ ആവശ്യപ്പെട്ടു.
യോഗത്തില്‍ നഗരസഭ ഡപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ നിഷിത റഹിമാന്‍, കൗണ്‍സിലര്‍മാരായ കെ. ബിജു, എന്‍. പ്രമോദ്‌, ഇ.ഇ.എം സജിത്ത്‌. അസി. എക്‌സിക്യൂട്ടിവ്‌ എഞ്ചിനിയര്‍, ആശീഷ്‌ കുമാര്‍, കെ. സനില, പി.എ.ഇമാരായ റോജി, ടി.കെ ലീല. കെ.എം.സി രാജന്‍, ഉണ്ണി എ.എ, സേതുമാധവന്‍, മുനിപ്പല്‍ സെക്രട്ടറി, നാരായണന്‍ ടി.വി പങ്കെടുത്തു.
ജോസ്‌ ചാണ്ടിക്കൊല്ലി
ശ്രീകണ്‌ഠാപുരം

Ads by Google
Advertisement
Thursday 15 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW