Wednesday, March 11, 2026 Last Updated 1 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 04.42 AM

വനത്തിനുള്ളില്‍ വന്യജീവികള്‍ക്ക്‌ കുടിവെള്ളമൊരുക്കി വനം വകുപ്പ്‌

മട്ടന്നൂര്‍: വേനല്‍ ചൂടിന്റെ കാഠിന്യം വര്‍ധിക്കാന്‍ തുടങ്ങിയതോടെ വനത്തിനുള്ള നീരൊഴുക്ക്‌ ഗണ്യമായി കുറയുമ്പോള്‍ വനത്തിനുള്ളില്‍ വന്യജീവികള്‍ക്ക്‌ കുടിവെള്ളം ഒരുക്കി വനം വകുപ്പ്‌. ജലസ്രോതസ്സുകളില്‍ ബ്രഷ്‌ വുഡ്‌ ചെക്ക്‌ ഡാം നിര്‍മിച്ചാണ്‌ ആറളം ചിത്രശലഭ സങ്കേതം, കൊട്ടിയൂര്‍ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ വനം വകുപ്പ്‌ ജീവനക്കാര്‍ വന്യമൃഗങ്ങള്‍ക്ക്‌ കുടിവെള്ളം ലഭ്യമാക്കുന്നത്‌.
മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ പത്തിന കര്‍മ്മ പദ്ധതിയിലെ മിഷന്‍ ഫുഡ്‌ ഫോഡര്‍ ആന്‍ഡ്‌ വാട്ടര്‍ പദ്ധതിയുടെ ഭാഗമായാണ്‌ ഈ പ്രവര്‍ത്തനങ്ങള്‍. കാടുകളില്‍ സ്വാഭാവികമായി ലഭിക്കുന്ന ഉണങ്ങിയ തടികള്‍ ചുള്ളിക്കമ്പുകള്‍ കരിയില മണ്ണ്‌ തുടങ്ങിയ ഉപയോഗിച്ചാണ്‌ ബ്രഷ്‌ വുഡ്‌ ചെക്ക്‌ ഡാം എന്ന താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കുന്നത്‌. ആറളം ചിത്രശലഭ സങ്കേതം, കൊട്ടിയൂര്‍ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ വനം വകുപ്പ്‌ ജീവനക്കാര്‍ ഇതുവരെ 25 ഓളം ചെക്ക്‌ ഡാമുകള്‍ ആണ്‌ ഇത്തരത്തില്‍ നിര്‍മ്മിച്ചിട്ടുള്ളത്‌.
വന്യജീവികള്‍ക്ക്‌ കുടിവെള്ളം ഒരുക്കാനുള്ള സ്‌ഥിരം കുളങ്ങള്‍ക്കും ചെക്ക്‌ ഡാമുകള്‍ക്കും പുറമയാണ്‌ വേനല്‍ക്കാലത്ത്‌ വന്യമൃഗങ്ങള്‍ക്ക്‌ കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി ഇത്തരം താല്‍ക്കാലിക തടയണുകള്‍ കൂടി നിര്‍മ്മിച്ചുവരുന്നത്‌. കുടിവെള്ളം ഉറപ്പാക്കുന്നതിനോടൊപ്പം വനത്തിനകത്ത്‌ മണ്ണ്‌ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും താല്‍ക്കാലിക തടയണകള്‍ സഹായിക്കുന്നു. കാട്ടിനകത്ത്‌ തന്നെ കുടിവെള്ളം ലഭ്യമാകാനുള്ള സാധ്യത കൂടുന്നതിനാല്‍ വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക്‌ ഇറങ്ങുന്നത്‌ ഒരു പരിധിവരെ കുറക്കാനും കഴിയും. മഴക്കാലം വരുന്നതോടെ നീരുറവകളിലെ ഒഴുക്ക്‌ കൂടുമ്പോള്‍ ഇത്തരം ചെക്കുഡാമുകള്‍ തകരുകയും സ്വാഭാവിക നീരൊഴുക്ക്‌ പുനസ്‌ഥാപിക്കുകയും ചെയ്ുയന്നു.

Ads by Google
Advertisement
Thursday 15 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW