Wednesday, March 11, 2026 Last Updated 5 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 04.41 AM

കൊടിയത്തൂര്‍ പാലിയേറ്റീവ്‌ കുടുംബ സംഗമം; സ്വാഗത സംഘം ഓഫീസ്‌ തുറന്നു

uploads/news/2026/01/820836/4.jpg

മുക്കം: കൊടിയത്തൂര്‍ പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ അസോസിയേഷനും കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ ജീവകാരുണ്യ പാലിയേറ്റീവും ജനുവരി 26 ന്‌ എരഞ്ഞിമാവില്‍ സംഘടിപ്പിക്കുന്ന പാലിയേറ്റീവ്‌ കുടുംബ സംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ്‌ പ്രവര്‍ത്തനമാരംഭിച്ചു. കൊയിലാണ്ടി എടവണ്ണ സംസ്‌ഥാന പാതയോരത്ത്‌ എരഞ്ഞിമാവ്‌ അങ്ങാടിയിലാണ്‌ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌. ഓഫീസിന്റെ ഉദ്‌ഘാടനം കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സുജ ടോം നിര്‍വഹിച്ചു.
പാലിയേറ്റീവ്‌ ചെയര്‍മാന്‍ എം. അബ്‌ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ സ്‌റ്റാന്റിങ്‌ കമ്മറ്റി അധ്യക്ഷരായ അഹമ്മദ്‌കുട്ടി പൂളത്തൊടി, ആയിഷ ചേലപ്പുറത്ത്‌, പഞ്ചായത്തംഗങ്ങളായ സി. ഹരീഷ്‌, ടി.പി ഷറഫുദ്ധീന്‍, സുസ്‌മിന, പി. കുട്ടി ഹസ്സന്‍, യൂസഫ്‌, ഹസീന പുതിയോട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. മജീദ്‌ കുവപ്പാറ സ്വാഗതവും പി.എം നാസര്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Thursday 15 Jan 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW