-->
കോഴിക്കോട്: കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളിന്റെ രജത ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഖില കേരള ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന് വര്‍ണാഭമായ തുടക്കം.
ഇന്ത്യന്‍ ആംപ്യൂട്ടി ഫുട്‌ബോള്‍ ടീം ക്യാപ്‌റ്റന്‍ വൈശാഖ് എസ്.ആര്‍ ടൂര്‍ണമെന്റ് ഉദ്‌ഘാടനം ചെയ്‌തു. സില്‍വര്‍ ഹില്‍സ് സ്‌ഥാപനങ്ങളുടെ മാനേജര്‍ റവ. ഫാ. അഗസ്‌റ്റിന്‍ കെ. മാത്യു സി.എം.ഐ, സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഫാ. മാത്യു കളപ്പുരയില്‍ സി.എം.ഐ, ചെലവൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ഇം?ീഷ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഫാ. ദിലീപ് പി. ജെയിംസ്, കോഴിക്കോട് ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോസ് സെബാസ്‌റ്റ്യന്‍, സെക്രട്ടറി ജോണ്‍സണ്‍ ജോസഫ്, ടൂര്‍ണമെന്റ് കണ്‍വീനര്‍ മനു മാത്യു തുടങ്ങിയവര്‍ ഉദ്‌ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.
ആതിഥേയരായ സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളും കോട്ടയം എ.കെ.എം പബ്ലിക് സ്‌കൂളും ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ഇന്നുനടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ചേവായൂര്‍ ഭവന്‍സ് സ്‌കൂളിനെയും സെമി ഫൈനലില്‍ പാലക്കാട് ശ്രീവിദ്യാലയത്തെയും (53-14) പരാജയപ്പെടുത്തിയാണ് സില്‍വര്‍ ഹില്‍സ് ഫൈനലില്‍ കടന്നത്. ഫൈനലിലേക്കുള്ള യാത്രയില്‍ കോഴിക്കോട് ദേവഗിരി പബ്ലിക് സ്‌കൂളിനെ ക്വാര്‍ട്ടര്‍ ഫൈനലിലും എറണാകുളം രാജഗിരി പബ്ലിക് സ്‌കൂളിനെ സെമി ഫൈനലിലും (59-36) കോട്ടയം എ.കെ.എം പബ്ലിക് സ്‌കൂള്‍ കീഴടക്കി. ഫൈനല്‍ മത്സരം ഇന്ന്‌് രാവിലെ എട്ടുമണിക്ക് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ സേ്‌റ്റഡിയത്തില്‍ വെച്ച് നടക്കും.