-->
പേരാമ്പ്ര: കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ ലാസ്‌റ്റ് പന്തിരിക്കര പെട്രോള്‍ പമ്പിന് സമീപം മാസങ്ങളായി ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്നുണ്ടായ കുടിവെള്ള ചോര്‍ച്ചക്ക് പരിഹാരമായി. 20 കോടിയോളം രൂപ ചെലവഴിച്ച് അടുത്തിടെ നവീകരണ പ്രവൃത്തി നടത്തിയ റോഡാണ് പൈപ്പ് പൊട്ടി തകര്‍ന്നത്.
പല തവണ ഈ വിഷയം ജല അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ആയില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം പത്രമാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോ ടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. പെരുവണ്ണാമൂഴി ടൂറിസ്‌റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന പാതയാണിത്. പൈപ്പ് പൊട്ടിയ ഭാഗം നന്നാക്കണമെന്നാവശ്യപ്പെട്ട് മംഗളം കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു.