-->
കോഴിക്കോട്: കോഴിക്കോട് ജില്ലാ ജില്ലാ കേരളോത്സവത്തിന് തുടക്കമായി. സംസ്‌ഥാന യുവജന ക്ഷേമ ബോര്‍ഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും ചേര്‍ന്നാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. ആദ്യ ദിനം പഞ്ചഗുസ്‌തി, ചെസ് മത്സരങ്ങളാണ് നടന്നത്. പഞ്ചഗുസ്‌തി മത്സരം ജില്ലാ പഞ്ചായത്ത് അംഗം അഞ്‌ജിത ഷനൂപ്, സീന എന്നിവര്‍ ചേര്‍ന്ന് ഉദ്‌ഘാടനം ചെയ്‌തു.
65 കിലോ വിഭാഗത്തില്‍ മുഹമ്മദ് ദില്‍ഷാന്‍ (രാമനാട്ടുകര മുനിസിപ്പാലിറ്റി), ആദിത്ത് (ബാലുശ്ശേരി ബ്ലോക്ക്), 75 കിലോ വിഭാഗത്തില്‍ മുഹമ്മദ് റോഷന്‍ (കോഴിക്കോട് കോര്‍പ്പറേഷന്‍), സാരംഗ് ഗിരീഷ് (കോഴിക്കോട് ബ്ലോക്ക്), 85 കിലോ വിഭാഗത്തില്‍ മുഹമ്മദ് അമീന്‍ (കുന്ദമംഗലം ബ്ലോക്ക്), ആകാശ് ആര്‍ കൃഷ്‌ണന്‍ (കോഴിക്കോട് കോര്‍പ്പറേഷന്‍), 85 കിലോക്ക് മുകളില്‍ ഷാമില്‍ റോഷന്‍ (കോഴിക്കോട് കോര്‍പ്പറേഷന്‍), എം.എം.അഖില്‍ (ചേളന്നൂര്‍ ബ്ലോക്ക്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്‌ഥാനങ്ങള്‍ കരസ്‌ഥമാക്കി. ചെസ് മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ പന്തലായനി ബ്ലോക്കിലെ ജയഗീത് ഒന്നും വടകര ബ്ലോക്കിലെ ശ്രീരാഗ് രണ്ടും സ്‌ഥാനം നേടി. വനിതാ വിഭാഗത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ മഞ്‌ജു മഹേഷ്, കുന്ദമംഗലം ബ്ലോക്കിലെ ആഖാ കുമാരന്‍ എന്നിവര്‍ ഒന്നും രണ്ടും സ്‌ഥാനം കരസ്‌ഥമാക്കി.
വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്‌തു.
ഇന്ന് രാവിലെ ഒമ്പത് മുതല്‍ ഷട്ടില്‍ ബാഡ്‌മിന്റണ്‍ (സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇന്‍ഡോര്‍ സേ്‌റ്റഡിയം), യോഗ (ജില്ലാ പഞ്ചായത്ത് ഹാള്‍), കബഡി (സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇന്‍ഡോര്‍ സേ്‌റ്റഡിയം) എന്നിവയും വൈകിട്ട് നാലുമണിക്ക് കളരിപ്പയറ്റും (മാനാഞ്ചിറ സ്‌ക്വയര്‍) നടക്കും. 16ന്‌്് ആര്‍ച്ചറി ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളജിലും, കളരിപ്പയറ്റ് മാനാഞ്ചിറ മൈതാനത്തും, നീന്തല്‍ നടക്കാവ് സ്വിമ്മിങ് പൂളിലും ഫുട്‌ബോള്‍ പെരുവയല്‍ പഞ്ചായത്ത് കൊണാറമ്പ് സേ്‌റ്റഡിയത്തിലും 17ന് ക്രിക്കറ്റ് കൊണാറമ്പ് സേ്‌റ്റഡിയത്തിലുും വടംവലി വാണിമേല്‍ പഞ്ചായത്തിലും വോളിബോള്‍ നരിക്കുനിയിലും നടക്കും.
18ന് ക്രിക്കറ്റ് കൊണാറമ്പ് സേ്‌റ്റഡിയത്തിലും വോളിബോള്‍ നരിക്കുനിയിലും അത്‌ലറ്റിക്‌സ് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലും ബാസ്‌ക്കറ്റ് ബോള്‍ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും. കലാ മത്സരങ്ങള്‍ 23ന് ഓഫ് സേ്‌റ്റജ് ഇനങ്ങളും 24, 25 തീയതികളില്‍ സേ്‌റ്റജ് ഇനങ്ങളും ചങ്ങരോത്ത് നടക്കും.