-->
പേരാമ്പ്ര: ചേനാളി എം.ജി.എസ്.വൈ കനാല്‍ റോഡിന് ഇരുവശവും വാഹനങ്ങള്‍ക്കും കാല്‍ നാടയാത്രക്കാര്‍ക്കും ഭീഷണിയായ പൊന്തക്കാടുകള്‍ വെട്ടിമാറ്റി സമതാ റസിഡന്‍സ് അസോസിയേഷന്‍ മാതൃകയായി.
വാഹനങ്ങള്‍ പരസ്‌പരം സൈഡ് കൊടുക്കാനോ യാത്രക്കാര്‍ക്ക് മാറി നില്‍ക്കാനോ കാടുകള്‍ കാരണം കഴിയുമായിരുന്നില്ല. മീത്തലാടത്ത് രാജന്‍, മീത്തലാടത്ത് മീത്തല്‍ സുരേഷ്, കല്ലക്കുടി വിനോദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.