Wednesday, March 11, 2026 Last Updated 10 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 09.17 AM

പാരമ്പര്യ പാതയിലൂടെ തിരുവാഭരണം; ഇന്ന്‌ സന്നിധാനത്തേക്ക്‌ റാന്നിയില്‍ വന്‍ വരവേല്‍പ്പ്‌

uploads/news/2026/01/820704/3.jpg

റാന്നി: മകരസംക്രമ സന്ധ്യയില്‍ ശബരിമല ശാസ്‌താവിനു ചാര്‍ത്തുവാനുള്ള തിരുവാഭരണ ഘോഷയാത്രക്ക്‌ താലൂക്കില്‍ ഭക്‌തി നിര്‍ഭരമായ സ്വീകരണം നല്‍കി. പന്തളം കൊട്ടാരത്തില്‍ നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലേയും, കുടുബങ്ങളിലെയും സ്വീകരണത്തിനു ശേഷം അയിരൂര്‍ പുതിയ കാവില്‍ എത്തി.
രാത്രിയില്‍ അവിടെ വിശ്രമിച്ച ശേഷം രണ്ടാം ദിവസം വെളുപ്പിന്‌ മൂന്ന്‌ മണിയോടെയാത്ര തുടങ്ങി മൂക്കന്നൂരിലെത്തിയപ്പോള്‍ ശിവോദയ സമസ്‌ത നായര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം ഏറ്റുവാങ്ങി. മൂക്കന്നൂര്‍ ഗുരുകുലം സ്‌ക്കൂളിന്റെ ആഭിമുഖ്യത്തിലും സീകരണം ഉണ്ടായിരുന്നു.
, ഇടപ്പാവൂര്‍ ഭഗവതി ക്ഷേത്രത്തിലെ സ്വീകരണത്തിനു ശേഷം പമ്പാനദിയിലെ പേരുച്ചാല്‍ പാലം കടന്ന്‌ കീക്കൊഴൂരെത്തി. തുടര്‍ന്ന്‌ ആയിക്കല്‍, തിരുവാഭരണപാറ, റാന്നി ബ്ലോക്ക്‌ ഓഫീസ്‌പടി, കുത്തുകല്ലുങ്കല്‍പടി, മന്ദിരം, പള്ളിപ്പടി, പാലച്ചുവട്‌, ഇടക്കുളം അയ്യപ്പക്ഷേത്രം, പള്ളിക്കമുരുപ്പ്‌, വടശേരിക്കര പേങ്ങാട്ടുകടവ്‌ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം കല്ലാറ്റിലെ പാലം കടന്ന്‌ ചെറുകാവ്‌ ദേവീ ക്ഷേത്രത്തിലും. അവിടെ നിന്നു വിശ്രമത്തിനും ശേഷം പ്രയാര്‍ മഹാവിഷ്‌ണു ക്ഷേത്രത്തിലേക്കു എത്തി.
തുടര്‍ന്ന്‌ ചമ്പോണ്‍ മണ്ടകത്തില്‍ വീട്‌, മാടമണ്‍ വള്ളക്കടവ്‌ ഗുരുമന്ദിരം, ഹൃഷികേശ ക്ഷേത്രം, പൂവത്തുംമൂട്‌ എന്നിവിടങ്ങളിലെ സ്വീകരണങ്ങളേറ്റു വാങ്ങി കക്കാട്ടാറ്റിലെ പാലം കടന്ന്‌ പെരുനാട്‌ കൂടക്കാവിലെത്തിയപ്പോള്‍ പ്രമോദ്‌ നാരായണന്‍ എം.എല്‍.എ ,പഞ്ചായത്തംഗം അരുണ്‍ അനുരുദ്ധന്‍ , വിവിധ സന്നദ്ധ സംഘടകള്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകറിച്ചു.
പെരുനാട്‌ മാര്‍ക്കറ്റു മുതല്‍ വീഥികളില്‍ പ്രദേശവാസികള്‍ വീട്ടുപടിക്കല്‍ ആചാരപരമായി സ്വീകരണങ്ങള്‍ വാങ്ങി പെരുനാട്‌ മാളികപ്പുറം ക്ഷേത്ര പടിക്കലെത്തി സ്വീകരണത്തിനു ശേഷം.കക്കാട്ട്‌ കോയിക്കല്‍ ധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍ സ്വീകരിച്ച്‌ ക്ഷേത്രത്തിലെത്തി തിരുവാഭരണ പേടകങ്ങള്‍ തുറന്ന്‌ ഭക്‌തര്‍ക്ക്‌ സൗകര്യ ഒരുക്കി.
വിശ്രമത്തിനു ശേഷം യാത്ര തുടര്‍ന്ന ഘോഷയാത്ര മടത്തുംമൂഴി രാജരാജേശ്വരി മണ്ഡപത്തില്‍ എത്തി,പേടകങ്ങള്‍ തുറന്ന്‌ ഭക്‌തര്‍ക്ക്‌ ദര്‍ശനം നല്‌കിയ ശേഷം .കൂനംകര ശബരി ശരണാശ്രമത്തിലെ സ്വീകരണത്തിനു ശേഷം, പുതുക്കട വഴി ളാഹ സത്രത്തിലെത്തി. രാത്രി വിശ്രമത്തിനു ശേഷം, പുലര്‍ച്ചേ, മലയിലേക്ക്‌ യാത്ര തിരിച്ച ഘോഷയാത്രക്ക്‌ തിരുവാഭരണ പാതയില്‍ സ്വീകരണത്തിന്‌ വിപുലമായ ക്രമീകരണങ്ങാണ്‌ ഏര്‍പ്പെടുത്തിയിരുന്നത്‌. ളാഹയിലെ വിശ്രമത്തിനുശേഷം, ഇന്ന്‌ രാവിലെ വലിയാനവട്ടം, ചെറിയാനവട്ടം വഴി വൈകിട്ടോടെ ശബരിമലയിലെത്തും, അവിടെ ദേവസ്വം ബോര്‍ഡ്‌ സ്വീകരണം നല്‍കി തിരുവാഭരണം സന്നിധിയിലെത്തിക്കും.

Ads by Google
Advertisement
Wednesday 14 Jan 2026 09.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW