-->
പന്തളം: പന്തളം നഗരസഭാ സ്‌റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സുപ്രധാന സ്‌റ്റാന്റിംഗ് കമ്മിറ്റികള്‍ രണ്ടെണ്ണം യു.ഡി.എഫിന് , പന്തളം നഗരസഭയില്‍ എല്‍.ഡി.എഫ് ഭരണത്തിലും രണ്ട് സുപ്രധാന സ്‌റ്റാന്‍ഡിഠഗ് കമ്മിറ്റികള്‍ യു.ഡി.എഫിന് പിടിച്ചെടുക്കാന്‍ കഴിഞ്ഞത് അര്‍ഹവും അഭിമാനാര്‍ഹമായ വിജയമാണെന്ന് യു.ഡി.എഫ് അവകാശപ്പെട്ടു.
വിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി മുസ്ലീം ലീഗിലെ അഡ്വ.യാമിനി സേതു കുമാര്‍ എതിരില്ലാതെയും ആരോഗ്യ സ്‌റ്റാന്റിംഗ് കമ്മിറ്റിയിലേക്കു് സുനിതാ വേണു രണ്ടിനെതിരെ മൂന്നു വോട്ടുകള്‍ക്കുമാണ് വിജയിച്ചത് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.ആര്‍ വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച അനുമോദന സമ്മേളനം ബ്‌ളോക്ക് പ്രസിഡന്റ് സഖറിയ വര്‍ഗീസ് ഉദ്‌ഘാനം ചെയ്‌തു.
ഡി.സി.സി അംഗം നൗഷാദ് റാവുത്തര്‍. യു.ഡി എഫ് കണ്‍വീനര്‍ ജി.അനില്‍കുമാര്‍. കൗണ്‍സിലര്‍ പന്തളം മഹേഷ്, പ്രസിഡന്റ് എസ് .ഷെരിഫ്.രാജേന്ദ്രപ്രസാദ് മുസ്ലീം ലീഗ് നേതാവു് മന്‍സൂര്‍, ബിജു മണ്ണില്‍ രാഘവന്‍ ജോബി മങ്ങാരം.വേണുകുമാരന്‍ നായര്‍, രാഹുല്‍ രാജ്.ഗീതാ പി നായര്‍ കൗണ്‍സിലര്‍മാരായ മനോജ് കുരമ്പാല, കൈലാസം ഉണ്ണികൃഷ്‌ണന്‍: ബന്‍സി ഹസീന.ആനി ജോണ്‍ സുനു സജു എന്നിവര്‍ അനുമോദിച്ചു.