-->
ശബരിമല: മകര സംക്രമ സന്ധ്യയില്‍ അയ്യന് അണിയാനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും. പേടകങ്ങളില്‍ തൊട്ട് വന്ദി ക്കാന്‍ വലിയ തിരക്കാണ് പലയിടങ്ങളിലും അനുഭവപ്പെ ട്ടത്. ഇന്ന് വൈകിട്ട് ശരംകുത്തിയില്‍ എത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം എക്‌സി ക്യൂട്ടീവ് ഓഫീസര്‍ ഒ.ജി.ബിജു, അഡ്‌മിനിസ്‌ട്രേ റ്റീസ് ഓഫീസര്‍ എസ്.ശ്രീനിവാസ് ,അസി.എക്‌സിക്യുട്ടീവ് ഓഫീസര്‍ ആര്‍.ജെ.ഹേമന്ത് ,സോപാനംസ്‌പെഷ്യല്‍ ഓഫീസര്‍ ബിജു.വി.നാഥ് , ജൂനിയര്‍ സൂപ്രണ്ട് ആര്‍.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 6.15ന്‌പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടില്‍ എത്തുമ്പോള്‍ ദേവസ്വം മന്ത്രി വി.എന്‍.വാസ
വന്‍,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌പ്രസിഡന്റ് കെ.ജയകുമാര്‍, അംഗങ്ങളായ പി.ഡി സന്തോഷ് കുമാര്‍, കെ.രാജു, സ്‌പെഷ്യല്‍ കമ്മി ഷണര്‍ആര്‍.ജയകൃഷ്‌ണന്‍ ,ശബരിമല പോലീസ് ചീഫ് കോഡിനേറ്റര്‍ എ.ഡി.ജി.പി, എസ്.ശ്രീജിത്ത്,എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തേക്കാനയിക്കും. തത്വമസിയുടെ പൂമുഖം കടന്നെ ത്തുന്ന തിരുവാഭരണത്തെ തന്ത്രി കണ്‌ഠര് മഹേഷ് മോഹനരും മേല്‍ ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേര്‍ന്ന് ഏറ്റുവാങ്ങി സോപനത്തെത്തിച്ച് അയ്യപ്പന് ചാര്‍ത്തി ദീപാരാധന നടത്തും.
സംക്രമപൂജ ഇന്ന് മൂന്നിന്
ശബരിമല: ഉച്ചകഴിഞ്ഞ് സംക്രമ പൂജയ്‌ക്ക് നട തുറന്നാല്‍ പിന്നെ അടയ് ക്കുക തിരുവാഭ രണം ചാര്‍ത്തി ദീപാരാധനയ്‌ക്ക് ശേഷം രാത്രി 11 ന് .മകരവിളക്ക് ദിവസമായ ഇന്ന് പുലര്‍ച്ചെ മൂന്നിന് നട തുറക്കും.നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം, ഗണപതിഹോമം എന്നി വ നടക്കും. 7.30 ന് ഉഷപൂജ, 11.30 ന് ഉച്ചപൂജ കഴിഞ്ഞ് ഒന്നിന് നടയടയ്‌ക്കും.സൂര്യന്‍ ധനു രാശിയില്‍ നിന്നും മകരം രാശിയിലേ ക്ക് കടക്കുന്ന ഉച്ചകഴിഞ്ഞ് 3.8നാണ് സം ക്രമാഭിഷേകം. അതിനായി ഉച്ചയ്‌ക്ക് 2.45 ന് നട തുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും. തന്ത്രി കണ്‌ഠര് മഹേഷ് മോഹ നര്, മേല്‍ശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരിയുടേയും മുഖ്യകാര്‍മ്മിത്വത്തിലാണ്
മകരസംക്രമ പൂജ നടക്കുക.കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും പ്രത്യേക ദൂതന്‍വശം കൊടുത്തയയ്‌ക്കുന്ന അയ്യപ്പ മുദ്രയിലെ നെയ്യാണ് ഭഗവാന് ഈ സമയം അഭിഷേകം ചെയ്യുക.
അന്‍പതോളം
ഡോക്‌ടര്‍മാര്‍ സേവനത്തിന്
ശബരിമല :മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് സ്‌പെഷ്യലിസ്‌റ്റുകള്‍ ഉള്‍പ്പെടെയുള്ള അന്‍പതോളം ഡോക്‌ടര്‍മാരുടെയം അനുബന്ധ സ്‌റ്റാഫുകളുടെയും സേവനം ഒരുക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, നിലയ്‌ക്കല്‍ ആശുപത്രികളിലായാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. സാധാരണ മരുന്നുകള്‍ക്ക് പുറമെ ഹൃദയാഘാതത്തിന് ത്രോപോലിസിസ് ചെയ്യുന്ന മരുന്ന്, പാമ്പിന്‍ വിഷത്തിനുള്ള ആന്റി സ്‌നേക്ക് വെനം, പേവിഷബാധയ്‌ക്കുള്ള വാക്‌സിന്‍, ഇമ്മ്യൂണോ?ോബുലിന്‍ മുതലായവയും ആശുപത്രികളില്‍ ലഭ്യമാണ്.
മകരവിളക്ക് വ്യൂ പോയിന്റുകളില്‍ ആംബുലന്‍സും മെഡിക്കല്‍ സംഘവും സേവനത്തിനുണ്ടാകും. അടിയന്തര സര്‍വീസിനായി നിലവിലുള്ള 27 ആംബുലന്‍സുകള്‍ക്ക് പുറമേ 19 അധിക ആംബുലന്‍സുകള്‍ ഉള്‍പ്പെടെ 46 ആംബുലന്‍സുകള്‍ സജ്‌ജമാക്കിയിട്ടുണ്ട്.
പമ്പ ഹില്‍ടോപ്പ്, പമ്പ ഹില്‍ഡൗണ്‍, യു ടേണ്‍, ത്രിവേണി പെട്രോള്‍ പമ്പ്, ത്രിവേണി പാലം, പമ്പ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റാന്‍ഡ്, ചാലക്കയം, അട്ടത്തോട് (പമ്പ-നിലയ്‌ക്കല്‍ റോഡ്), കിഴക്കേ അട്ടത്തോട്, പടിഞ്ഞാറേ അട്ടത്തോട്, നെല്ലിമല, പഞ്ഞിപ്പാറ, ആങ്ങമൂഴി, വലിയാനവട്ടം, സന്നിധാനത്ത് പാണ്ടിത്താവളം, ബെയ്‌ലി പാലം, എച്ച്.ഐ ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളില്‍ അധിക മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ 17 അടിയന്തര വൈദ്യസഹായകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശബരിമലയില്‍ അടിയന്തര വൈദ്യസഹായത്തിനായി 04735 203232 എന്ന ടോള്‍ ഫ്രീ നമ്പറുമുണ്ട്.