Wednesday, March 11, 2026 Last Updated 29 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 09.17 AM

ജീവനക്കാരും അധ്യാപകരും കരിദിനം ആചരിച്ചു

uploads/news/2026/01/820701/4.jpg

പത്തനംതിട്ട: കേരളത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്‌ഥാന ജീവനക്കാരും അദ്ധ്യാപകരും കരിദിനമാചരിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ഓഫ്‌ സേ്‌റ്ററ്റ്‌ എംപ്ലോയീസ്‌ ആന്റ്‌ ടീച്ചേഴ്‌സിന്റെയും അദ്ധ്യാപകസര്‍വീസ്‌ സംഘടനാ സമര സമിതിയുടേയും നേതൃത്വത്തില്‍ ജീവനക്കാരും അധ്യാപകരും ബാഡ്‌ജ് ധരിച്ച്‌ ഓഫീസില്‍ ഹാജരായി. തുടര്‍ന്ന്‌ ചേര്‍ന്ന യോഗം എന്‍.ജി.ഒ യൂണിയന്‍ സംസ്‌ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ്‌ കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.
ജോയിന്റ്‌ കൗണ്‍സില്‍ സംസ്‌ഥാന കൗണ്‍സില്‍ അംഗം പി.എസ്‌. മനോജ്‌ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി ആര്‍. പ്രവീണ്‍,ജോയിന്റ്‌ കൗണ്‍സില്‍ ജില്ലാ ജോ:സെക്രട്ടറി എ.ഷാജഹാന്‍, കെ. ജി. ഒ.എ സംസ്‌ഥാന സെക്രട്ടേറിയറ്റംഗം ഡോ:ജാന്‍കി ദാസ്‌, കെ.ജി.എന്‍.എ സംസ്‌ഥാന സെക്രട്ടേറിയറ്റംഗം കെ.ജി.ഗീതാമണി, ജില്ലാ സെക്രട്ടറി ദീപ ജയപ്രകാശ്‌, എന്‍.ജി.ഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ്‌ ജി. ബിനുകുമാര്‍ , ട്രഷറര്‍ എസ്‌.ബിനു, ജോ:സെക്രട്ടറി പി.ബി. മധു കെ. എസ്‌.ടി.എ ജില്ലാ പ്രസിഡന്റ്‌ എ.കെ. പ്രകാശ്‌ എന്നിവര്‍ അഭിവാദ്യം ചെയ്‌തു. എഫ്‌.എസ്‌.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി. അനീഷ്‌ കുമാര്‍, ജില്ലാ പ്രസിഡന്റ്‌ ദീപ വിശ്വനാഥ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 14 Jan 2026 09.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW