Wednesday, March 11, 2026 Last Updated 7 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 09.17 AM

വിമാന യാത്രയുടെ സന്തോഷം മന്ത്രിയുമായി പങ്കുവച്ച്‌ കുട്ടികള്‍; നിയമസഭയില്‍ സ്വീകരിച്ച്‌ മന്ത്രി

കോഴഞ്ചേരി: സമഗ്രശിക്ഷാ കേരള പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ബി .ആര്‍ .സി, ഭിന്നശേഷി കുട്ടികള്‍ക്കായി സഫലമീയാത്ര എന്ന പേരില്‍ വിമാനയാത്ര സംഘടിപ്പിച്ചു. കൊച്ചിയില്‍ നിന്ന്‌ തിരുവനന്തപുരത്തേയ്‌ക്ക് 19 കുട്ടികളാണ്‌ പറന്നെത്തിയത്‌. വിമാനയാത്രക്ക്‌ ശേഷം കുട്ടികള്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ്‌ മന്ത്രി വീണാ ജോര്‍ജിനെ കണ്ട്‌ സന്തോഷം പങ്കുവച്ചു. നിയമസഭയിലെ മന്ത്രിയുടെ ചേംബറിലെത്തിയ കുട്ടികള്‍ക്ക്‌ മന്ത്രി മധുരവും പൂക്കളും സമ്മാനിച്ചു. കുട്ടികള്‍ വിമാന യാത്രാ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുകയും പാട്ട്‌ പാടുകയും ചെയ്‌തു.
വിവിധ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികളും മൂന്ന്‌ രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന 27 പേരാണ്‌ സംഘത്തിലുണ്ടായത്‌. കുട്ടികള്‍ക്ക്‌ ആത്മവിശ്വാസവും മനോധൈര്യവും നല്‍കുന്നതിനായാണ്‌ യാത്ര സംഘടിപ്പിച്ചത്‌.

Ads by Google
Advertisement
Wednesday 14 Jan 2026 09.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW