Wednesday, March 11, 2026 Last Updated 30 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 09.17 AM

മകരജ്യോതി വ്യൂ പോയിന്റുകളില്‍ സുരക്ഷാക്രമീകരണങ്ങള്‍

പത്തനംതിട്ട: മകരജ്യോതി നിരീക്ഷണ കേന്ദ്രങ്ങളായ ജില്ലയിലെ പഞ്ഞിപ്പാറ, നെല്ലിമല, ഇലവുങ്കല്‍, അട്ടത്തോട്‌ പടിഞ്ഞാറെ കോളനി, അട്ടത്തോട്‌, ഹില്‍ ടോപ്പ്‌, തലപ്പാറ മല തുടങ്ങിയ പ്രദേശങ്ങളില്‍ മറ്റ്‌ അനിഷ്‌ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജില്ലാ പോലീസ്‌ മേധാവിയുടെ മേല്‍നോട്ടത്തില്‍ മകരജ്യോതി നിരീക്ഷണ കേന്ദ്രങ്ങളെ 5 ഡിവിഷനുകളായി തരംതിരിച്ച്‌ ശക്‌തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
പഞ്ഞിപ്പാറ ഡിവിഷനില്‍ തിരുവല്ല ഡി.വൈ.എസ്‌.പി, നന്ദകുമാറിന്റെ മേല്‍നോട്ടം വഹിക്കും. ആങ്ങമൂഴിയില്‍ നിന്ന്‌ ഏകദേശം രണ്ട്‌ കിലോമീറ്റര്‍ അകലെ സ്‌ഥിതി ചെയ്യുന്ന പഞ്ഞിപ്പാറ ശിവക്ഷേത്രത്തില്‍, പ്രദേശവാസികള്‍, സ്‌ത്രീകള്‍, കുട്ടികള്‍ എന്നിവരുള്‍പ്പെടെ ഭക്‌തര്‍ തടിച്ചുകൂടുന്ന സ്‌ഥലത്ത്‌ വെളിച്ചം ഉറപ്പാക്കാന്‍ അസ്‌കലൈറ്റുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. ഇന്ന്‌ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
നെല്ലിമല ഡിവിഷനില്‍ ഡി.സി.ആര്‍.ബി ഡി.വൈ.എസ്‌.പി . ബിനു വര്‍ഗീസിനാണ്‌ ചുമതല. ഏകദേശം 10,000 ഭക്‌തര്‍ മകരജ്യോതി ദര്‍ശനത്തിനായി ഒത്തുകൂടുമെന്ന്‌ പ്രതീക്ഷിക്കുന്ന ഇലവുങ്കല്‍ താഴെ വളവ്‌ ഡിവിഷനില്‍ നാര്‍ക്കോട്ടിക്‌ സെല്‍ ഡി.വൈ.എസ്‌.പി. അനില്‍ ബി നേതൃത്വം നല്‍കും.അട്ടത്തോട്‌ പടിഞ്ഞാറെ കോളനി ഡിവിഷനില്‍ ഇലവുംതിട്ട പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ വിനോദ്‌ കൃഷ്‌ണ , ആറന്‍മുള സബ്‌ ഇന്‍സ്‌പെക്‌ടര്‍ ആഷില്‍ രവി എന്നിവരുടെ നേതൃത്വത്തില്‍ 32 പോലീസ്‌ ഉദ്യോഗസ്‌ഥരെ നിയമിച്ചിട്ടുണ്ട്‌ . അട്ടത്തോട്‌ ഡിവിഷനില്‍ റാന്നി ഡി.വൈ.എസ്‌.പി .ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തിലാണ്‌ ക്രമീകരണം.
തല പാറ മല കോട്ട എന്ന മൈനര്‍ വ്യൂ പോയിന്റ്‌ കേന്ദ്രീകരിച്ച്‌ പുളിക്കീഴ്‌ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ അജിത്‌ കുമാര്‍ കെ, പത്തനംതിട്ട പോലീസ്‌ സബ്‌ഇന്‍സ്‌പെക്‌ടര്‍ രാജേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കും.

Ads by Google
Advertisement
Wednesday 14 Jan 2026 09.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW