-->
പത്തനംതിട്ട: കേരളത്തില്‍ ഉടനീളം ഉള്ള വന്യജീവി ആക്രമണം പരിഹരിക്കാന്‍ ശാസ്‌ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുക എന്നതാണ് യു. ഡി .എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പരമ പ്രധാന ലക്ഷ്യമായി ചെയ്യുന്നതെന്ന് എ. ഐ. സി. സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ കോണ്‍ഗ്രസ് ജനപ്രതിനിധികളെ അനുമോദിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച വിജയോത്സവം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നടത്തിയ ശക്‌തമായ പോരാട്ടത്തിന്റെ വിജയമാണ് ശബരിമല സ്വര്‍ണകൊള്ളയിലെ അറസ്‌റ്റ്. പക്ഷെ കൊള്ളയുമായി ബന്ധപ്പെട്ട് ഒരുപാടുകാര്യങ്ങള്‍ പുറത്തുവരാനുണ്ട്. എസ്.ഐ.ടി പല കാര്യങ്ങളും ഹൈക്കോടതിയെപ്പോലും ഒളിച്ചുവെയ്‌ക്കുന്നു.
110 സീറ്റുനേടി ചരിത്ര വിജയം നേടാമെന്ന പിണറായി വിജയന്റെ സ്വപ്‌നം ഒന്നും സാക്ഷാത്‌കരിക്കാന്‍ പോകുന്നില്ല. ജനറല്‍ സെക്രട്ടറി പറഞ്ഞുഡി. സി. സി പ്രസിഡന്റ് പ്ര?ഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി ഡോ. വി കെ അറിവഴകന്‍, യു.ഡി.എഫ് സംസ്‌ഥാന കണ്‍വീനര്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി, കെപിസിസി രാഷ്ര്‌ടീയകാര്യ സമിതി അംഗങ്ങളായ ആന്റോ ആന്റണി എംപി, പന്തളം സുധാകരന്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി മോഹന്‍രാജ്, അഡ്വ. പഴകുളം മധു, അഡ്വ. എന്‍ ഷൈലാജ്, അഡ്വ. എം എം നസീര്‍, മാലേത്ത് സരളാദേവി, എ. ഷംസുദീന്‍, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, റിങ്കു ചെറിയാന്‍, ദീനാമ്മ റോയി, അനീഷ് വരിക്കണ്ണാമല, സിന്ധു അനില്‍, ടി .എം ഹമീദ്, നേതാക്കളായ സാമുവല്‍ കിഴക്കുപുറം, അഡ്വ. എ സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.