-->
മല്ലപ്പള്ളി: മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്‌റ്റാന്‍ഡിങ്ങ് കമ്മിറ്റി അധ്യക്ഷ സ്‌ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സമ്പൂര്‍ണ്ണ വിജയം. ലക്ഷമി അജിത് (വികസനം), മുഹമ്മദ് ഇസ്‌മായേല്‍ ( ക്ഷേമകാര്യം) ലൈല അലക്‌സാണ്ടര്‍ (ആരോഗ്യ വിദ്യാഭ്യാസം) എന്നിവര്‍ അദ്ധ്യക്ഷരായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ടാണ് ധനകാര്യ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍. യോഗത്തില്‍ സഹകരണ ഡപ്യൂട്ടി ഡയറകടര്‍ എം.പി സുജാത വരണാധികാരിയായിരുന്നു.