-->
ചങ്ങനാശേരി: അക്കാദമിക- അക്കാദമികേതര തലങ്ങളില്‍ ഒരു നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ചങ്ങനാശേരി സെന്റ ബര്‍ക്കുമാന്‍സ് കോളജില്‍ അന്തര്‍ദേശീയ കോണ്‍ഫറന്‍സ് - കോണ്‍ഫ്‌ലൂവന്‍സ് 2026-നു ഇന്നലെ തിരിതെളിഞ്ഞു. ആര്‍ച്ചുബിഷപ്പ് കാവുകാട്ട് ഹാളില്‍ വെച്ച് സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തോടെ കോണ്‍ഫറന്‍സ് ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തായും എസ്.ബി കോളേജിന്റെ രക്ഷാധികാരിയുമായ മാര്‍ തോമസ് തറയില്‍ കോണ്‍ഫറന്‍സ് ഉദ്‌ഘാടനം ചെയ്‌തു.
സ്.ബി കോളേജ് പ്രിന്‍സിപ്പല്‍ റവ. പ്രഫ. ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
മനുഷ്യനെ ബലപ്പെടുത്തുവാന്‍ ശാസ്‌ത്ര- സാങ്കേതിക വിദ്യകള്‍ക്കുള്ള സാധ്യതകളെ കുറിച്ച് സംസാരിച്ച അദ്ദേഹം വ്യക്‌തിയുടെ സമഗ്രതയ്‌ക്കായി അന്തര്‍വൈജ്‌ഞാനിക ചര്‍ച്ചകള്‍ അനിവാര്യമാണെന്ന് ഓര്‍മ്മപ്പെടുത്തി. തുടര്‍ന്ന് തിരുവനന്തപുരം ഐ.ഐ.എസ്.ടി. പ്ര? വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. കുരുവിള ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ശാസ്‌ത്ര വിഷയങ്ങളിലെ പരസ്‌പര സഹവര്‍ത്തിത്വത്തിന്റെ സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം എട്ടാം നൂറ്റാണ്ടു മുതലുള്ള ഭൗതികശാസ്‌ത്രത്തിന്റെ വികാസത്തെക്കുറിച്ചും ശാസ്‌ത്രത്തിന്റെ ഭാവി സാധ്യതകളെക്കുറിച്ചും സംസാരിച്ചു.
തുടര്‍ന്ന് യു.എസ്.എ. ഫ്‌ലോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്ര?ഫസറായ ഡോ. ഇഗോര്‍ വി അലബുഗിന്‍ സങ്കീര്‍ണ്ണ ജീവശാസ്‌ത്രത്തിനായി ലളിതമായ രസതന്ത്രം എന്ന വിഷയത്തില്‍ പ്രത്യേക പ്രഭാഷണം നടത്തി.
അന്തര്‍വൈജ്‌ഞാനികമായ അന്വേഷണങ്ങളും സമീപനങ്ങളുമാണു കോണ്‍ഫറന്‍സ് ലക്ഷ്യംവയ്‌ക്കുന്നതിനാല്‍ വിവിധ വേദികളിലായി വ്യത്യസ്‌ത വിഷയങ്ങളെക്കുറിച്ചു വിഷയവിദഗ്‌ധരുടെ പ്രഭാഷണങ്ങളും ഗവേഷകരുടെ പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും നടന്നു.
സുസ്‌ഥിരമായ ഭാവിയെ രൂപപ്പെടുത്തുവാന്‍ വിദ്യാഭ്യാസത്തിനും ധാര്‍മികതയ്‌ക്കും സാങ്കേതികവിദ്യയ്‌ക്കുമുള്ള പങ്കിനെ ഉയര്‍ത്തിക്കാട്ടുന്ന ഈ കോണ്‍ഫറന്‍സ് വൈജ്‌ഞാനിക മേഖലകളിലെ പുതുപ്രവണതകളെ കണ്ടെത്തുവാനും അവയുടെ സാധ്യതകളെ ആരായുവാനും പ്രായോഗിക തലത്തിലേക്ക് അവയെ പരിവര്‍ത്തിപ്പിക്കുവാനുമുള്ള ശ്രമങ്ങളിലേക്കാണു വിരല്‍ ചൂണ്ടുന്നത്.