-->
രാമപുരം: കൂത്താട്ടുകുളം - രാമപുരം റോഡില്‍ അമനകരക്ക് സമീപം ആനിച്ചുവട്ടില്‍ തെലുങ്കാന സ്വദേശികളായ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍ പെട്ടു. ഇന്നലെ രാവിലെ 1 മണിക്കാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ റോഡിന്റെ സൈഡില്‍ നിന്നിരുന്ന ഇലക്ര്‌ടിക്ക് പോസ്‌്റ്റ് ഇടിച്ച് തകര്‍ത്താണ് നിന്നത്. വൈദ്യുതി പോസ്‌റ്റ് ഓടിഞ്ഞ് റോഡില്‍ വീണതിനാല്‍ വാഹന ഗതാഗതം തടസപ്പെടുകയും, വൈദ്യുതി ബന്ധം താറുമാറാവുകയും ചെയ്‌തു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. രാമപുരം പോലീസ് സ്‌ഥലത്തെത്തിയാണ് ഗതാഗതം പുനസ്‌ഥാപിച്ചത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.