-->
കോട്ടയം: കടുത്ത ചൂടില്‍ നിന്നും ആശ്വാസമായി മഴയെത്തി. ജില്ലയില്‍ ഇന്നലെ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്‌ഥയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ മഴ മേഘങ്ങളും ചാറ്റല്‍ മഴയുമൊക്കെയുണ്ടായെങ്കിലും ഇന്നലെയാണു ശക്‌തമായ മഴ പെയ്‌തത്. ഒറ്റമഴയില്‍ നഗരത്തില്‍ പലയിടങ്ങളും വെള്ളത്തില്‍ മുങ്ങി. ഓടകളും റോഡുകളും നിറഞ്ഞു കവിഞ്ഞൊഴുകി. ചെളിവെള്ളവും മാലിന്യവും കുത്തൊഴുക്കില്‍ ഒഴുകിയെത്തി. റോഡരികുകളിലെ വ്യാപാരസ്‌ഥാപനങ്ങളിലേക്കും മഴവെള്ളം ഒഴുകിയെത്തി.
ഏതാനും ദിവസങ്ങള്‍ ഒഴികെ ആഴ്‌ചകളായി രാജ്യത്തെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തുന്നത് കോട്ടയത്താണ്. തിങ്കളാഴ്‌ച പകലും 36.6 ഡിഗ്രിയോടെ കോട്ടയം ചൂടില്‍ മുന്നിലായി. തൊട്ടുപിന്നില്‍ കണ്ണൂരുണ്ടായിരുന്നു 36.2 ഡിഗ്രി. സാധാരണ ചൂടില്‍ മുന്നില്‍ നില്‍ക്കുന്ന പാലക്കാട്ട് 31.4 ഡിഗ്രിയും പുനലൂരില്‍ 33.5 ഡിഗ്രിയും മാത്രമായിരുന്നു ചൂട്. പുതുപ്പള്ളി റബര്‍ ഗവേഷണ കേന്ദ്രത്തിലാണു 36.6 ഡിഗ്രി താപനില രേഖപ്പെടുത്തിയത്‌്. എന്നാല്‍, കോട്ടയം നഗരസത്തില്‍ ഉള്‍പ്പെടെ ചൂട് 37 ഡിഗ്രി കടന്നിട്ടുണ്ടാകാമെന്നാണു നിരീക്ഷകര്‍ നല്‍കുന്ന സൂചന.
രണ്ടു ദിവസമായി മഴ മേഘങ്ങളുടെ സാന്നിധ്യം കൂടുതലാണ്. ചിലയിടങ്ങളില്‍ നേരിയ മഴയും ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ ശക്‌തമായ മഴയും പെയ്‌തിരുന്നുവെങ്കിലും ചൂടില്‍ യാതൊരു കുറവുമുണ്ടാകുന്നില്ല.
ഏതാനും വര്‍ഷങ്ങളായി ജനുവരിയുടെ രണ്ടാം പകുതി മുതല്‍ ചൂട് വര്‍ധിക്കുന്നതായാണു കണ്ടു വരുന്നത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ജനുവരി രണ്ടാം വാരം വരെ ഒറ്റപ്പെട്ട ശക്‌തമായ മഴ ലഭിച്ചിരുന്നുവെങ്കിലും ഇത്തവണ ഡിസംബര്‍ ആദ്യ ആഴ്‌ചയ്‌ക്കു ശേഷം ശക്‌തമായ മഴ ലഭിച്ചിട്ടില്ലെന്നതു താപനില കൂടുമ്പോഴുള്ള ആഘാതം വര്‍ധിപ്പിക്കുന്നു.
രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്‌ഥയാണ്. മഴ കുറയുകയും വെയില്‍ ശക്‌തമാകുകയും ചെയ്‌തതിനു പിന്നാലെ കുടിവെള്ള ക്ഷാമവും ജില്ലയില്‍ അനുഭവപ്പെട്ടു തുടങ്ങിയിതിനിടെ ശക്‌തമായ വേനല്‍ മഴി എത്തിയതു കാര്‍ഷിക മേഖലയ്‌ക്കും താല്‍ക്കാലിക ആശ്വാസമാണ്.