Wednesday, March 11, 2026 Last Updated 35 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 09.16 AM

കാഞ്ഞിരപ്പള്ളിയില്‍ നഴ്‌സിംങ്‌ വിദ്യാര്‍ഥിനികളെ സ്വകാര്യബസില്‍ കയറ്റുന്നില്ലെന്ന്‌ പരാതി

കാഞ്ഞിരപ്പള്ളി : മുണ്ടക്കയം റൂട്ടില്‍ സര്‍വ്വീസ്‌ നടത്തുന്ന സ്വകാര്യ ബസുകള്‍ വൈകുന്നേരം നാലിന്‌ കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ നിന്നും, രാവിലെ എട്ടിന്‌ ശേഷം പൊടിമറ്റം എസ്‌.ഡി. കോളേജുപടി, പൊടിമറ്റം സേ്‌റ്റാപ്പുകളില്‍ നിന്നും ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ നഴ്‌സിംഗ്‌ എജ്യൂക്കേഷന്‍ കാഞ്ഞിരപ്പള്ളി കോളേജില്‍ പഠിക്കുന്ന കുട്ടികളെ ബസില്‍ കയറ്റാതെ ബുദ്ധിമുട്ടിക്കുന്നതായി പരാതി.
സേ്‌റ്റാപ്പുകളില്‍ നിന്നും ദൂരെ മാറ്റിനിര്‍ത്തുക, ഡോര്‍ തുറക്കാതിരിക്കുക, നിര്‍ത്തിയാല്‍ തന്നെ കയറാന്‍ തുടങ്ങുമ്പോള്‍ ബെല്ലടിച്ച്‌ ബസ്‌ മുമ്പോട്ടെടുക്കുക, കയറുന്ന കുട്ടികളോട്‌ മേലില്‍ കയറിപോകരുതെന്ന്‌ ആക്രോശിക്കുക, ഫുള്‍ടിക്കറ്റ്‌ ചാര്‍ജ്‌ജ് ചെയ്യുക തുടങ്ങിയ കാരണങ്ങളാല്‍ വിദ്യാര്‍ഥിനികള്‍ക്ക്‌ മാനസിക വ്യഥയും അസൗകര്യവും നേരിടുന്നതായും പരാതിയുണ്ട്‌.
കോളേജിലേക്ക്‌ എത്തേണ്ട കുട്ടികള്‍ പൊടിമറ്റം ഭാഗത്തുനിന്നും ബസ്‌ നിര്‍ത്താത്തതുമൂലം ഒരു മണിക്കൂറോളം താമസിച്ചാണ്‌ കേളേജിലും തിരികെ ഹോസ്‌റ്റലിലേക്കും എത്തിച്ചേരുന്നത്‌.
മോട്ടോര്‍ വാഹന പെര്‍മിറ്റ്‌ ചട്ടത്തിന്റെ കടുത്ത ലംഘനം നടത്തി കുട്ടികളെ കയറ്റാതെ കുതിച്ചുപായുന്ന സ്വകാര്യ ബസുകള്‍ മേലില്‍ മേല്‍സൂചിപ്പിച്ച നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കാഞ്ഞിരപ്പള്ളി പേട്ടക്കവല, പൊടിമറ്റം സേ്‌റ്റാപ്പുകളില്‍ ഇക്കാര്യത്തില്‍ പോലീസിന്റെ അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്നും രേഖാമൂലം ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകളോട്‌ പി.റ്റി.എ. ആവശ്യപ്പെട്ടു.

Ads by Google
Advertisement
Wednesday 14 Jan 2026 09.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW