Saturday, March 14, 2026 Last Updated 18 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 09.16 AM

കേരളാ കോണ്‍ഗ്രസ്‌ (എം) യു.ഡി.എഫിലേക്കു വരുന്നതിനെപ്പറ്റി ആരും പറഞ്ഞിരുന്നില്ല: മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ.

കോട്ടയം: മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ടു കൊച്ചിയില്‍ നടന്ന യു.ഡി.എഫ്‌ യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നുവെന്നും കേരള കോണ്‍ഗ്രസ്‌ (എം) യു.ഡി.എഫിലേക്കു വരുന്നതിനെപ്പറ്റി ആരും പറഞ്ഞിരുന്നില്ലെന്നും കേരള കോണ്‍ഗ്രസ്‌ എക്‌സിക്യൂട്ടീവ്‌ ചെയര്‍മാന്‍ മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ. മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്യുന്നതിനോട്‌ കേരള കോണ്‍ഗ്രസിന്‌ എതിര്‍പ്പില്ല. കോണ്‍ഗ്രസ്‌ നേതാക്കള്‍ പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തുന്നില്ല.
നല്ലനിര്‍ദേശങ്ങള്‍ ഉയര്‍ന്നാല്‍ ചര്‍ച്ച ചെയ്യാം. ആരെങ്കിലും മുന്നണിയിലേക്കു വരാന്‍ സൂചന നല്‍കിയാല്‍ അവരുമായി ചര്‍ച്ച നടത്താന്‍ യു.ഡി.എഫ്‌ തീരുമാനിച്ചിട്ടുണ്ട്‌. മുന്നണിയിലേക്ക്‌ പുതിയ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വരുകയാണെങ്കില്‍ ഞങ്ങളുമായി ചര്‍ച്ച നടത്തും. നിലവിലെ സാഹചര്യത്തില്‍ അത്തരത്തിലൊരു ചര്‍ച്ച നടന്നിട്ടില്ല. യു.ഡി.എഫ്‌ നേതൃത്വം നിലപാട്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌.
കേരള കോണ്‍ഗ്രസ്‌ (എം) വന്നാലേ പറ്റു എന്നൊരു സാഹചര്യമില്ല. ജോസ്‌ കെ. മാണി വിഭാഗം മുന്നണി വിട്ടു പോയശേഷവും യു.ഡി.എഫിനു ഒരു നഷ്‌ടവുമുണ്ടായിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ കേരള കോണ്‍ഗ്രസ്‌ ഇത്തവണയും മത്സരിക്കും. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും മുമ്പു കേരള കോണ്‍ഗ്രസ്‌ മത്സരിച്ച സീറ്റാണ്‌. എന്നാല്‍ കഴിഞ്ഞതവണ കോണ്‍ഗ്രസാണ്‌ മത്സരിച്ചത്‌. സീറ്റുകള്‍ വച്ചുമാറുന്നതു സംബന്ധിച്ച്‌ ഉഭയകക്ഷി ചര്‍ച്ച നടത്തേണ്ടതുണ്ട്‌. നിലവില്‍ കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളില്‍ കേരള കോണ്‍ഗ്രസ്‌ മത്സരിക്കും. അപു ജോണ്‍ ജോസഫിനെ പാര്‍ട്ടിയുടെ മുന്‍നിരയിലേക്കു കൊണ്ടുവന്നത്‌ താനും ജോയി ഏബ്രഹാം ഉള്‍പ്പെട്ട പാര്‍ട്ടി നേതൃത്വമാണെന്നും മോന്‍സ്‌ ജോസഫ്‌ പറഞ്ഞു.

Ads by Google
Advertisement
Wednesday 14 Jan 2026 09.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW