Wednesday, March 11, 2026 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 09.16 AM

കേരളാ കോണ്‍ഗ്രസ്‌ നീക്കം എങ്ങനെ? ഉദ്വേഗത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും

കോട്ടയം: കേരളാ കോണ്‍ഗ്രസ്‌ - എമ്മിന്റെ മുന്നണി മാറുമോ?... ചര്‍ച്ചകള്‍ മുറുകുമ്പോള്‍ ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും യു.ഡി.എഫ്‌, എല്‍.ഡി.എഫ്‌.അണികള്‍ക്കിടയിലും ആകാംക്ഷയും ആശങ്കയും.
നിലവിലെ, സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മുന്നണി മാറ്റമുണ്ടായാല്‍ ജില്ലയുടെ രാഷ്‌ട്രീയ ചിത്രം തന്നെ മാറും. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ്‌ ചര്‍ച്ചകളില്‍ പോലും വന്‍ മാറ്റമുണ്ടാകും.
സീറ്റ്‌ പ്രതീക്ഷിച്ച പലര്‍ക്കും സീറ്റ്‌ ലഭിക്കാതെ പോകും അപ്രതീക്ഷിതമായി ചിലര്‍ മത്സര രംഗത്തു വരികയും ചെയ്യും. മുറുമുറുപ്പും പൊട്ടിത്തെറിയും ഉറപ്പ്‌.
2016ല്‍ കേരളാ കോണ്‍ഗ്രസ്‌ -എം 5 സീറ്റിലാണ്‌ ജില്ലയില്‍ മത്സരിച്ചത്‌. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ചങ്ങനാശേരി മണ്ഡലങ്ങളില്‍ വിജയിച്ചപ്പോള്‍ പാലായിലും കടുത്തുരുത്തിയിലും പരാജയപ്പെട്ടു.
കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും കോണ്‍ഗ്രസും ചങ്ങനാശേരിയിലും കടുത്തുരുത്തിയിലും കേരളാ കോണ്‍ഗ്രസും പാലായില്‍ കെ.ഡി.പിയുമായിരുന്നു എതിരാളികള്‍. സൂചനകള്‍ പ്രകാരം ജില്ലയില്‍ നിന്നുള്ള മാണി വിഭാഗം എം.എല്‍.എമാര്‍ ജോസ്‌ കെ.മാണിയ്‌ക്ക് ഒപ്പമാണ്‌.
യു.ഡി.എഫില്‍ എത്തിയാല്‍ കടുത്തുരുത്തി ഒഴികെ കഴിഞ്ഞ തവണ മത്സരിച്ച നാലു സീറ്റും ജോസ്‌ വിഭാഗത്തിനു നല്‍കേണ്ടി വരും.
ഇത്‌ കോണ്‍ഗ്രസിലും കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിലും വന്‍ പൊട്ടിത്തെറികള്‍ക്കു കാരണമാകും. ചങ്ങനാശേരിയും കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറും മോഹിക്കുന്ന നിരവധി കോണ്‍ഗ്രസ്‌, കേരളാ കോണ്‍ഗ്രസ്‌ നേതാക്കള്‍ ജില്ലയിലുണ്ട്‌. ഇവരില്‍ പലരും ഇതോടകം മണ്ഡലത്തില്‍ സജീവമാകുകയും ചെയ്‌തിരുന്നു. കഴിഞ്ഞ തവണ സ്‌്റ്റീഫന്‍ ജോര്‍ജ്‌ മത്സരിച്ച കടുത്തുരുത്തി സീറ്റ്‌ ലഭിക്കില്ലെങ്കിലും ഏറ്റുമാനൂരിനായി മാണി വിഭാഗം വാദിക്കും.
യു.ഡി.എഫില്‍ എത്തിയാല്‍ പാലായില്‍ ജോസ്‌ കെ.മാണി മത്സരിക്കുമോയെന്നതും കൗതുകരമായ വസ്‌തുതയാണ്‌. മത്സരിക്കാന്‍ തയാറായാലും മാണി സി.കാപ്പന്‍ മാറി നില്‍ക്കുമോയെന്നതും ചോദ്യമാണ്‌.
അതേസമയം, അഭ്യുഹങ്ങള്‍ എല്‍.ഡി.എഫ്‌. കേന്ദ്രങ്ങളിലും ചര്‍ച്ചകള്‍ക്കു കാരണമാകുന്നുണ്ട്‌.
അഥവാ മുന്നണി മാറ്റമുണ്ടായാലും മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും ഒന്നിച്ച്‌ പോകില്ലെന്നാണ്‌ എല്‍.ഡി.എഫ്‌. വിലയിരുത്തല്‍. സാഹചര്യം വിലയിരുത്തിയാകും തുടര്‍ നടപടികള്‍. മുന്നണി മാറ്റമുണ്ടായാല്‍ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളില്‍ പുതുമുഖങ്ങള്‍ സ്‌ഥാനാര്‍ഥികളായേക്കാമെന്നുമാണ്‌ സൂചന.

Ads by Google
Advertisement
Wednesday 14 Jan 2026 09.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW