-->
വൈക്കം: എസ്.എന്‍.ഡി.പി യോഗം 114-ാം നമ്പര്‍ മൂത്തേടത്തുകാവ് ശാഖയിലെ ഡോ. പല്‍പ്പു മെമ്മോറിയല്‍ കുടുംബയൂണിറ്റിന്റെ 16-ാമത് വാര്‍ഷികാഘോഷവും കുടുംബസംഗമവും അജയന്‍ കളത്തിലിന്റെ വസതിയില്‍ നടത്തി. എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് വാര്‍ഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.
ശാഖാ പ്രസിഡന്റ് ബിജു കൂട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു. ധന്യാ മനീഷ് ഗുരുദേവ കൃതികളെക്കുറിച്ചും, ശാഖാ സെക്രട്ടറി ശിവദാസ് പാലുവിരുത്തില്‍ മുഖ്യപ്രഭാഷണവും നടത്തി. യൂണിറ്റ് ചെയര്‍മാന്‍ ബാബു വല്ലുവേലി, കണ്‍വീനര്‍ ജയേശ്വരി, സുരേഷ് കുമാര്‍, ഗീതാ ശശി, സുരേന്ദ്രന്‍ ഞാലുവള്ളിത്തറ, ബാബു കുട്ടന്‍, വി. ടി. സത്യജിത്, അമൃതാ വിഷ്‌ണു, മഹേഷ് പൂജത്തറ, അനില്‍ കുമാര്‍, തങ്കച്ചന്‍, ശശിധരന്‍, സുരേന്ദ്രന്‍, കെ. ഡി. സുഷമ്മ, സൗമ്യ അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്‌ക്ക് അന്നദാനവും വൈകിട്ട് കലാപരിപാടികളും നടത്തി.