-->
മൂലമറ്റം: കാഞ്ഞാര്‍ കറുകപ്പിള്ളി റോഡില്‍ ഞരളംപുഴ സിറ്റിയില്‍ ഉള്ള കലുങ്ക് അതീവ അപകട ഭീഷണിയില്‍.ഏത് സമയത്തും ഈ കലുങ്ക് തകര്‍ന്ന് വീഴാവുന്ന അവസ്‌ഥയിലാണുള്ളത്. 1985-86 കാലഘട്ടത്തില്‍ പണിത കലുങ്ക് ആണിത്. കാലപ്പഴക്കത്താല്‍ കമ്പികള്‍ ദ്രവിച്ച് പോയി,കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കൊണ്ടിരിക്കുന്നു.
വലിയ ടോറസ് ടിപ്പറുകള്‍ കല്ലും മണലും കയറ്റിപ്പോകുന്നത് ദുര്‍ബലാവസ്‌ഥയില്‍ ആയ ഈ കലുങ്കിന് മുകളില്‍ കൂടിയാണ്. ബലക്ഷയം സംഭവിച്ച കലുങ്ക് എത്രയുംവേഗം പുനര്‍ നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കല്ലുമായിവരുന്ന ടോറസ് ടിപ്പര്‍ അടക്കം ഈ കലുങ്കിലൂടെ പോകുന്നത് തടയാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. അല്ലെങ്കില്‍ കലുങ്ക് തകരും. ബന്ധപ്പെട്ട അധികൃതര്‍ എത്രയുംവേഗം ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.