Saturday, March 14, 2026 Last Updated 18 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 09.15 AM

എസ്‌.എന്‍.ഡി.പി. പ്രതിഷേധജ്വാല

uploads/news/2026/01/820685/2.jpg

ചെറുതോണി: എസ്‌.എന്‍.ഡി.പി. യോഗത്തിനെതിരേയുള്ള കലാപ ആഹ്വാനത്തിലും യോഗം ജനറല്‍ സെക്രട്ടറിയെ വര്‍ഗീയവാദിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളിലും പ്രതിഷേധിച്ച്‌ എസ്‌.എന്‍.ഡി.പി. യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തില്‍ ചെറുതോണിയില്‍ പ്രതിഷേധജ്വാല നടത്തി. രാജ്യത്തെ ഏറ്റവും വലിയ മതേതര പ്രസ്‌ഥാനമായ എസ്‌.എന്‍.ഡി.പി. യോഗത്തിനെതിരേയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേയുമുള്ള ഏത്‌ കടന്നാക്രമണങ്ങളേയും സംഘടന ഒറ്റക്കെട്ടായി നേരിടുമെന്നും സമുദായത്തിനെതിരായ വെല്ലുവിളികള്‍ക്കെതിരായ ശക്‌തമായ പ്രതിഷേധമാണ്‌ യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ജ്വാലയെന്നും ഭാരവാഹികള്‍ പറഞ്ഞു.
യൂണിയന്റെ അംഗ ശാഖകളില്‍നിന്നു നിരവധിയാളുകള്‍ പങ്കെടുത്ത പ്രകടനത്തിന്‌ യൂണിയന്‍ പ്രസിഡന്റ്‌ പി. രാജന്‍, സെക്രട്ടറി സുരേഷ്‌ കോട്ടയ്‌ക്കകത്ത്‌, കൗണ്‍സിലര്‍ അംഗങ്ങളായ മനേഷ്‌ കുടിക്കയത്ത്‌, കെ.എസ്‌. ജിസ്‌, ജോബി കണിയാംകുടിയില്‍, ഷാജി പുലിയാമറ്റം, നേതാക്കളായ ഷീല രാജീവ്‌, കെ.എസ്‌. ജോമോന്‍, ബിബിന്‍ കുന്നിനിയില്‍, അഖില്‍ സാബു, മിനി സജി, പ്രീത ബിജു എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 14 Jan 2026 09.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW