Saturday, March 14, 2026 Last Updated 18 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 09.15 AM

പടയപ്പ മദപ്പാടില്‍; നിരീക്ഷിക്കാന്‍ വനംവകുപ്പ്‌

uploads/news/2026/01/820684/1.jpg

മൂന്നാര്‍: കാട്ടുകൊമ്പന്‍ പടയപ്പയ്‌ക്ക് മദപ്പാട്‌ സ്‌ഥിരീകരിച്ചതോടെ ആനയെ രക്ഷിക്കാന്‍ വനംവകുപ്പ്‌ മൂന്നാര്‍ ദ്രുത കര്‍മ്മസേനയ്‌ക്ക് പ്രത്യേക ചുമതല. നിലവില്‍ പടയപ്പ കാട്ടാനക്കൂട്ടത്തോടൊപ്പം ചേര്‍ന്നതായും ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകുന്ന മറ്റ്‌ സംഭവങ്ങളില്ലെന്നും ദേവികുളം ആര്‍.ആര്‍.ടി. ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസര്‍ ജയന്‍ പറഞ്ഞു.
കഴിഞ്ഞതവണ കൊമ്പന്‌ മദപ്പാട്‌ ഇളകിയപ്പോള്‍ വ്യാപകമായി നാശനഷ്‌ടങ്ങള്‍ ഉള്‍പ്പടെ സൃഷ്‌ടിച്ചിരുന്നു.
അന്ന്‌ കാര്യമായ പ്രശ്‌നത്തിലേക്ക്‌ പോകാതിരുന്നത്‌ വനംവകുപ്പ്‌ ആര്‍.ആര്‍.ടി. സംഘത്തിന്റെ കൃത്യമായ നിരീക്ഷണത്തിലൂടെ ആയിരുന്നു. ഇത്തവണയും മൂന്നാര്‍ ആര്‍.ആര്‍.ടി. സംഘം പൂര്‍ണമായും കൊമ്പനെ നിരീക്ഷിക്കുകയാണ്‌. അതേസമയം ജനങ്ങളും വാഹനങ്ങളും ആനയില്‍നിന്നും നിശ്‌ചിത ദൂരം പാലിക്കണമെന്നും, ആനയുടെ സമീപത്തേക്ക്‌ പോവുകയോ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്നും വനംവകുപ്പ്‌ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. അടിയന്തര ഘട്ടങ്ങളില്‍ മൂന്നാര്‍ ആര്‍.ആര്‍.ടി 8547601351, ഡി.ഇ.ഒ.സി മൂന്നാര്‍ : 9188407528 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Ads by Google
Advertisement
Wednesday 14 Jan 2026 09.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW