Saturday, March 14, 2026 Last Updated 19 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 09.15 AM

ഇടുക്കി മെഡിക്കല്‍ കോളജിന്‌ അനുവദിച്ച ആംബുലന്‍സ്‌ ഉപയോഗിക്കാതെ നശിക്കുന്നു

uploads/news/2026/01/820683/4.jpg

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജില്‍ അനുവദിച്ച ഐ.സി.യു ആബുലന്‍സ്‌ ജലവിഭവ വകുപ്പ്‌ മന്ത്രി റോഷി അഗസ്‌റ്റ്യന്‍ ഉദ്‌ഘാടനം ചെയ്‌തു നാലുമാസം കഴിഞ്ഞിട്ടും രോഗികള്‍ക്ക്‌ നല്‍കാന്‍ തയാറാകാത്തതില്‍ വ്യാപക പ്രതിഷേധം. കില ഇടുക്കി മെഡിക്കല്‍ കോളജിനു നല്‍കിയ ആംബുലന്‍സാണ്‌ നാലുമാസമായി അനാഥമായി കിടക്കുന്നത്‌.
രണ്ടുവര്‍ഷം മുമ്പ്‌ മെഡിക്കല്‍ കോളജിന്റെ ആംബുലന്‍സ്‌ നാടുകാണിയില്‍ രോഗിയുമായി പോകുന്നതിനിടെ മറിഞ്ഞ്‌ അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന്‌ വര്‍ക്ക്‌ ഷോപ്പില്‍ കയറ്റിയിരിക്കുകയാണ്‌. ഇതു നന്നാക്കാന്‍ ഇതുവരേയും നടപടിയെടുത്തിട്ടില്ല. പിന്നീട്‌ നിരവധി പരാതികള്‍ക്കൊടു വിലാണ്‌ കില ഒരു ഐ.സി.യു ആംബുലന്‍സ്‌ നല്‍കിയത്‌. ഇതിന്റെ ഫ്‌ളാഗ്‌ ഓഫ്‌ മന്ത്രിയാണ്‌ നടത്തിയത്‌. എന്നാല്‍ ആംബുലന്‍സിനുള്ളിലുള്ള ഉപകരണങ്ങള്‍ പിടിപ്പിക്കാന്‍ പണമില്ലാത്തതാണ്‌ തടസമെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നു. മറിഞ്ഞ ആംബുലന്‍സിലുള്ള ഉപകരണങ്ങളും കൂടാതെ മെഡിക്കല്‍ കോളജില്‍ ആവശ്യമായ ഉപകരണങ്ങളുണ്ടെങ്കിലും വീണ്ടും പുതിയത്‌ വാങ്ങണമെന്ന വാശിയാണ്‌ ആംബുലന്‍സ്‌ പ്രവര്‍ത്തിക്കാത്തതെന്ന്‌ ഒരു വിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു.
നിലവില്‍ രണ്ട്‌ ആംബുലന്‍സുകളാണ്‌ മെഡിക്കല്‍ കോളജിലുള്ളത്‌. ഇതിന്‌ ഐ.സി.യു സൗകര്യങ്ങളില്ല. നിലവില്‍ അനുവദിച്ച ആംബുലന്‍സ്‌ ഐ.സി.യു സൗകര്യമില്ലാതെ ഓടിക്കാനാണ്‌ ഉദ്യോഗസ്‌ഥര്‍ തീരുമാനിച്ചിരിക്കുന്നത്‌. അപകടാ വസ്‌ഥയില്‍ ഇവിടെയെത്തുന്ന രോഗികളെ തൊടുപുഴയിലും കോട്ടയത്തു മെത്തിക്കുന്നതിനു ഐ.സി.യു. ആംബുലന്‍സില്ലാത്തതിനാല്‍ മരണനിരക്ക്‌ കൂടു കയാണ്‌. നിലവില്‍ കട്ടപ്പനയില്‍നിന്നും തൊടുപുഴയില്‍നിന്നും സ്വകാര്യ ആംബുലന്‍സുകള്‍ വിളിച്ചുവരുത്തിയാണ്‌ രോഗികളെ മറ്റാശുപത്രികളിലേക്ക്‌ എത്തിക്കുന്നത്‌. ഇതിനു രണ്ടു മണിക്കുറിലധികം താമസിക്കുന്നതിനാല്‍ രോഗികള്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന്‌ പ്രദേശവാസികള്‍ പറയുന്നു.
സ്വകാര്യ ആംബുലന്‍സുടമകള്‍ അമിത ചാര്‍ജ്‌ വാങ്ങുന്നതായും പരാതിയുണ്ട്‌. പാവപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും ആംബുലന്‍സ്‌ സൗജന്യമായാണ്‌ മെഡിക്കല്‍ കോളജില്‍ അനുവദിക്കുന്നത്‌. സ്വകാര്യ ഏജന്‍സികള്‍ സൗജന്യം നല്‍കുന്നില്ലെന്നു മാത്രമല്ല, അമിത കൂലിയും വാങ്ങുന്നതായി പറയുന്നു. ഇടുക്കിയില്‍ നിന്നും കോട്ടയത്തിനു പോകുന്നതിനു 8000 രൂപയാണ്‌ ഫീസ്‌. എന്നാല്‍ സ്വകാര്യ ഏജന്‍സികള്‍ 15000 രൂപ വരെ വാങ്ങുന്നതായും പരാതിയുണ്ട്‌. ഐ.സി.യു ആംബുലന്‍സും ഇതിനുള്ള ഉപകരണങ്ങളുമുണ്ടെങ്കിലും ഇതു പ്രവര്‍ത്തിക്കാത്തത്‌ ഉദ്യോഗസ്‌ഥരുടേയും ഹോസ്‌പിറ്റല്‍ മാനേജുമെന്റ്‌ കമ്മറ്റിയുടേയും വീഴ്‌ചയാണെന്ന്‌ രോഗികള്‍ ആരോപിക്കുന്നു.
ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി മൂന്നുമാസത്തിലൊരിക്കല്‍ കൂടണമെന്നാണ്‌ നിയമം. എന്നാല്‍ ഒരു വര്‍ഷത്തിലധികമായി കമ്മറ്റി കൂടാറില്ല. കലക്‌ടര്‍ ചെയര്‍മാനായുള്ള കമ്മിറ്റിയാണ്‌ മാനേജുമെന്റ്‌ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്‌. കമ്മിറ്റി കൂടാത്തതിനാല്‍ അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ പോലും മുടങ്ങി കിടക്കുകയാണ്‌.
വരവു ചെലവുകണക്കുകളും അവതരിപ്പിക്കുന്നില്ല. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതായും ലാബുള്‍പ്പെടെയുള്ള പല ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കുമെതിരെ പരാതിയുയര്‍ന്നിട്ടും ഒന്നിനും പരിഹാരമില്ല. മെഡിക്കല്‍ കോളജില്‍ അത്യാവശ്യം വേണ്ട കാര്‍ഡിയോജളി വിഭാഗം അനുവദിച്ചിട്ടും തുടങ്ങാന്‍ നടപടിയില്ല. അതിനാല്‍ അടിയന്തരമായി ഇടുക്കി മെഡിക്കല്‍ കോളജിലെ ഐ.സി.യു ആംബുലന്‍സ്‌ ഉടന്‍ പ്രവര്‍ത്തന സജ്‌ജമാക്കണമെന്നും അടിയന്തരമായി ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി വിളിച്ചുചേര്‍ക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Wednesday 14 Jan 2026 09.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW