-->
പീരുമേട്: വിളവെടുപ്പ് ഉത്സവമായ പൊങ്കലിന് വ്യഴാഴ്‌ച തുടക്കമാകും. നാലുദിവസം നീളുന്ന ആഘോഷമാണ് പൊങ്കല്‍. പ്രദേശത്തെ തോട്ടംമേഖലയില്‍ പൊങ്കല്‍ ആഘോഷമാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. തമിഴ് വംശജര്‍ കൂടുതലായി താമസിക്കുന്ന ഏലപ്പാറ, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍ പ്രദേശത്തെ തോട്ടം മേഖലയിലാണ് പൊങ്കല്‍ ആഘോഷമാകുന്നത്. തമിഴ്‌മാസമായ മാര്‍ഗഴി അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി വരെയാണ് പൊങ്കല്‍ ദിനങ്ങള്‍. ഓരോ ദിവസങ്ങള്‍ക്കും വ്യത്യസ്‌ത ചടങ്ങുകളും വിശ്വാസവുമാണുള്ളത്. വീടുകള്‍ വൃത്തിയാക്കി അലങ്കരിച്ചും പ്രധാന വാതിലില്‍ കാപ്പുകെട്ടി കോലങ്ങള്‍ വരച്ചുമാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. പൊങ്കല്‍ ആഘോഷങ്ങളുടെ പ്രധാന ഇനം കരിമ്പാണ്. തമിഴ്‌നാട്ടില്‍നിന്നും വലിയ തോതില്‍ കരിമ്പുകള്‍ വിപണിയിലെത്തി കഴിഞ്ഞു. മാര്‍ഗഴി മാസത്തിന്റെ അവസാന ദിവസമാണ് ബോഗി എന്നറിയപ്പെടുന്നത്. ഈ ദിവസം നല്ല വിള കിട്ടാന്‍ അനുയോജ്യമായ കാലാവസ്‌ഥ നല്‍കിയ സൂര്യഭഗവാന് നന്ദി അറിയിക്കുകയും വരും വര്‍ഷത്തെ വിളവെടുപ്പ് നന്നാവണമെന്ന് പ്രാര്‍ഥിക്കുകയും ചെയ്യും. വീടിലുള്ള പഴയ സാധനങ്ങള്‍ ചാണകവും തടിയും ഉപയോഗിച്ച് കത്തിക്കുന്നതോടെ ബോഗി ദിനം അവസാനിക്കും.
പ്രധാന ആഘോഷമായ തൈപ്പൊങ്കല്‍ തൈമാസം ഒന്നാംതിയതിയാണ് ആഘോഷി ക്കുന്നത്. തൈപ്പൊങ്കല്‍ ദിവസം പ്രത്യേക പൂജകള്‍ ഉണ്ടാവും.
മുറ്റത്ത് വര്‍ണാഭമായ കോലം ഒരുക്കും. കോലത്തിനു സമീപം അടുപ്പുകൂട്ടി അരി പാലില്‍ വേവിയ്‌ക്കും. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമര്‍പ്പിക്കും. വീട്ടുകാര്‍ പുത്തന്‍ വസ്‌ത്രങ്ങള്‍ ധരിക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യും. മൂന്നാം ദിനം മാട്ടുപ്പൊങ്കലാണ്. മാട്ടുപൊങ്കലിന് കന്നുകാലികളെ കുളിപ്പിച്ച് ഭസ്‌മവും വര്‍ണപ്പൊടി കളും അണിയിച്ച് അലങ്കരിച്ച് പൂജകള്‍ നടത്തും. ഭഗവാന്‍ ശിവന്‍ തന്റെ വാഹനമായ നന്ദിയെ ശപിച്ചുവെന്നും തുടര്‍ന്ന് നന്ദി ഭൂമിയിലെത്തി കര്‍ഷകരെ നിലമുഴാന്‍ സഹായിച്ചുവെന്നും വിശ്വാസമുണ്ട്. ബന്ധുക്കളും സുഹൃത്തുകളും ഒത്തുകൂടുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്ന ദിവസമാണിത്. തമിഴ് പുതുവര്‍ഷാരംഭം കൂടി യാണ് പൊങ്കല്‍.ങ്ങി
ഹൈറേഞ്ച്