-->
കിഴക്കമ്പലം: ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്‌ഥയില്‍ ജീര്‍ണ്ണാവസ്‌ഥയിലായ പട്ടിമറ്റം ടൗണിലെ ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം പുതുതായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണസമിതി അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി വ്യാപാരാവശ്യങ്ങള്‍ക്കുപ്പെടെ ഉപയോഗപ്പെടുത്താവുന്ന വിധം പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എ.പി കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തില്‍ ഉദ്ദ്യാഗസ്‌ഥരും ജനപ്രതിനിധികളുമടങ്ങുന്ന സംഘം സ്‌ഥലം സന്ദര്‍ശിച്ചു. പട്ടിമറ്റം ടൗണിന്റെ ഹൃദയഭാഗത്ത് മൂന്ന് നിലകളിലായി 3200 ചതുരശ്രയടിയില്‍ 2013 ല്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ച കെട്ടിടമാണിത്. സ്വകാര്യ വ്യക്‌തി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് അധികൃതര്‍ കെട്ടിടത്തിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ട് പോയത്.കോടതിയില്‍നല്‍കിയകേസ് പിന്‍വലിക്കുമെന്ന്‌ലഭിച്ചഉറപ്പിന്റെഅടിസ്‌ഥാനത്തിലാണ്‌നടപടി.നാല്വര്‍ഷം മുമ്പ് വരെ എസ്.ബി.ഐ പട്ടിമറ്റം ശാഖ താഴത്തെ നിലയില്‍ 45,000 രൂപ മാസവാടകയ്‌ക്ക് പ്രവര്‍ത്തിച്ചിരുന്നു. കൂടുതല്‍ സൗകര്യങ്ങളോടെ ശാഖ മാറിയതോടെയാണ് നിയമപ്രശ്‌നങ്ങളുടെ തുടക്കം. കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള ജയഭാരത് വായനശാലയ്‌ക്ക് വേണ്ടി താഴത്തെ നില നല്‍കണമെന്നായിരുന്നു ഹര്‍ജി. കേസ് നടത്തിപ്പില്‍ മുന്‍ പഞ്ചായത്ത്‌ഭരണസമിതി കാണിച്ചഅനാസ്‌ഥയാണ് കേസ് അനിശ്‌ചിതമായി നീളാന്‍ കാരണമായത്. ഇക്കാരണത്താല്‍ പഞ്ചായത്തിന് ലഭിക്കേണ്ട വാടകയടക്കം നഷ്‌ടടപ്പെടാന്‍ കാരണമായി. ഇതിന്‌ശാശ്വതപരിഹാരമായികെട്ടിടംഉടനടിഅറ്റകുറ്റപണികള്‍പൂര്‍ത്തിയാക്കിനാടിന്‌സമര്‍പ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി കുഞ്ഞുമുഹമ്മദ് പറഞ്ഞു. പഞ്ചയായത്ത് സെക്രട്ടറി ഭാഗ്യശ്രീ ഗോപകുമാര്‍, അസ്സിസ്‌റ്റന്‍ഡ് എന്‍ജിനീയര്‍ നീതു.കെ.ആര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിര്‍മ്മല ഷിജു, വാര്‍ഡ് മെമ്പര്‍മാരായ കെ.എം.ഉല്ലാസ്, റാബിയ സലിം, സി.എ.നവാസ്, സുരേഷ്.വി.ആര്‍, കെ.കെ.പ്രഭാകരന്‍, സി.കെ.അയ്യപ്പന്‍കുട്ടി, ഹനീഫ കുഴുപ്പിള്ളി, റ്റി.എ.ഇബ്രാഹിം, കെ.ജി.മന്മഥന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.