-->
കോലഞ്ചേരി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം കുഴൂര്‍ കുന്നുകുരുടി ഭാഗത്ത് പാറത്തട്ടയില്‍ വീട്ടില്‍ മനു (27) വിനെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്.
റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ എറണാകുളം ജില്ലാ കലക്‌ടര്‍ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. മൂവാറ്റുപുഴ, കുറുപ്പംപടി, കാലടി, അങ്കമാലി, കോടനാട്, പെരുമ്പാവൂര്‍ പോലീസ് സേ്‌റ്റഷന്‍ പരിധിയില്‍ ഭവന ഭേദനം, മോഷണം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്.
കഴിഞ്ഞ ഒകേ്‌ടാബര്‍ അവസാനം മൂവാറ്റുപുഴ വാഴപ്പിള്ളി, പുളിഞ്ചുവട് ഭാഗത്ത് മീന്‍ മാര്‍ക്കറ്റിന് സമീപമുള്ള യൂസ്‌ഡ് ഗുഡ്‌സ് വെഹിക്കിള്‍ ഷോറൂമില്‍ അതിക്രമിച്ച് കയറി വില്‍ക്കാനായി ഇട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററികള്‍ മോഷ്‌ടിച്ചതിന് മൂവാറ്റുപുഴ പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടി. കുന്നത്തുനാട് പോലീസ് ഇന്‍സ്‌പെക്‌ടര്‍ എ.എല്‍. അഭിലാഷ്, സബ്ബ് ഇന്‍സ്‌പെക്‌ടര്‍മാരായ എം. അഭിജിത്ത്, കെ.വി. നിസ്സാര്‍, അസിസ്‌റ്റന്റ് സബ്ബ് ഇന്‍സ്‌പെക്‌ടര്‍ എന്‍.പി. അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ജി. ജിനീഷ്, സിവില്‍ പോലീസ് ഓഫീസര്‍ ധന്യ മുരളി എന്നിവരാണ് അറസ്‌റ്റ് ചെയ്‌തത്.