Friday, March 13, 2026 Last Updated 45 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 09.14 AM

കൊച്ചി കോര്‍പറേഷന്‍ സ്‌ഥിരം സമിതി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ സ്‌ഥിരം സമിതി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. മുഴുവന്‍ സമിതികളിലും യുഡിഎഫ്‌ പ്രതിനിധികളാണ്‌ അധ്യക്ഷര്‍.
അധ്യക്ഷസ്‌ഥാനം രണ്ടരവര്‍ഷം വീതം പങ്കിടാനാണ്‌ കോണ്‍ഗ്രസ്‌ തീരുമാനം. മുസ്ലിം ലീഗ്‌ പ്രതിനിധി അധ്യക്ഷനായ പൊതുമരാമത്ത്‌ സമിതിയില്‍ വീതംവപ്പില്ല.
അധ്യക്ഷരും സമിതിയും ക്രമത്തില്‍; ഷാകൃത സുരേഷ്‌ ബാബു(വികസനം), ആന്റണി പൈനുത്തറ(ക്ഷേമം), സീന ഗോകുലന്‍(ആരോഗ്യം), ടി.കെ അഷ്‌റഫ്‌(പൊതുമരാമത്ത്‌), പി.എം നസീമ(നഗരാസൂത്രണം), കെ.എ മനാഫ്‌(നികുതി അപ്പീല്‍), ജിസ്‌മി ജെറാള്‍ഡ്‌(വിദ്യാഭ്യാസം). നികുതി ഒഴികെയുള്ള എല്ലാ സമിതികളിലേക്കും എല്‍.ഡി.എഫ്‌ മത്സരിച്ചു. വിദ്യാഭ്യാസം, നികുതി സമിതികളി മാത്രമാണ്‌ ബിജെപി മത്സരിച്ചത്‌. മത്സരിച്ചവര്‍ക്കൊല്ലാം സമിതിയിലെ സ്വന്തം കക്ഷിയുടെ അംഗബലത്തിന്‌ അനുസൃതമായ വോട്ട്‌ ലഭിച്ചു. ധനകാര്യ സമിതിയിലേക്ക്‌ തെരഞ്ഞെടുപ്പില്ല.
ഡെപ്യൂട്ടി മേയറാണ്‌ ചെയര്‍മാന്‍. ആദ്യം തെരഞ്ഞെടുപ്പ്‌ നടന്നത്‌ വികസനകാര്യ സ്‌ഥിരം സമിതിയിലേക്ക്‌. പത്ത്‌ അംഗങ്ങളാണ്‌ സമിതിയിലുള്ളത്‌. എല്‍.ഡി.എഫിനായി മത്സരിച്ചത്‌ ബ്രിജിത്ത്‌ ആഷ്‌വിന്‍. യു.ഡി.എഫിന്റെ ഷാകൃതക്ക്‌ ആറും ബ്രിജിത്തിന്‌ മൂന്ന്‌ വോട്ടും ലഭിച്ചു. ഒരംഗമുള്ള ബി.ജെ.പി വിട്ടുനിന്നു. ക്ഷേമകാര്യ സമിതിയിലേക്ക്‌ എല്‍.ഡി.എഫിനായി മത്സരിച്ചത്‌ എന്‍.പി ശാന്തിനി. പത്തംഗ സമിതിയില്‍ യു.ഡി.എഫിന്റെ ആന്റണി പൈനുതറക്ക്‌ ആറും ശാന്തിനിക്ക്‌ മൂന്നും വോട്ട്‌ ലഭിച്ചു. ബി.ജെ.പി വിട്ടു നിന്നു. ആരോഗ്യ സമിതിയില്‍ എല്‍.ഡി.എഫിനായി ബീന മഹേഷ്‌ മത്സരിച്ചു. ഒമ്പതംഗ സമിതിയില്‍ യു.ഡി.എഫിന്‌ ആറും എല്‍.ഡി.എഫിന്‌ മൂന്നും വോട്ട്‌ ലഭിച്ചു. പൊതുമരാമത്ത്‌ സമിതിയില്‍ എല്‍.ഡി.എഫിന്റെ കെ.ജെ ബെയ്‌സിലും യു.ഡി.എഫിന്റെ ടി.കെ അഷ്‌റഫും മത്സരിച്ചു. ഒമ്പതംഗ സമിതിയില്‍ യു.ഡി.എഫിന്‌ ആറും എല്‍.ഡി.എഫിന്‌ മൂന്നും വോട്ട്‌ ലഭിച്ചു. നഗരാസൂത്രണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ നിഷ ജോസഫിന്‌ നാലും യു.ഡി.എഫിന്റെ പി.എം നസീമക്ക്‌ അഞ്ചും, നികുതിഅപ്പീല്‍ കാര്യ സമിതിയില്‍ കെ.എ മനാഫിന്‌ ആറ്‌, ബി.ജെ.പിയുടെ പ്രവിത വിജയകുമാറിന്‌ രണ്ട്‌, വിദ്യാഭ്യാസ സമിതിയില്‍ യു.ഡി.എഫിന്റെ ജിസ്‌മി ജെറാള്‍ഡിന്‌ അഞ്ച്‌, എല്‍.ഡി.എഫിന്റെ സുഹാന സുബൈറിന്‌ രണ്ട്‌, ബി.ജെ.പിയുടെ പത്മകുമാരിക്ക്‌ രണ്ടും വോട്ട്‌ ലഭിച്ചു.

Ads by Google
Advertisement
Wednesday 14 Jan 2026 09.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW