-->
ചേര്‍ത്തല: തിരുനല്ലൂര്‍ ഗോവിന്ദപുരം മഹാവിഷ്‌ണു ക്ഷേത്രത്തില്‍ ഉത്സവം നാളെ കൊടിയേറി 20ന് സമാപിക്കും. രാവിലെ 7.30ന് നാരായണീയ പാരായണം, വൈകിട്ട് അഞ്ചിന് കൊടിക്കൂറ സമര്‍പ്പണം ആറിന് കൊടിക്കയര്‍ വരവ്, ഏഴിന് ക്ഷേത്ര തന്ത്രി വേഴപ്പറമ്പ്‌മന ദാമോദരന്‍ നമ്പൂതിരി കൊടിയേറ്റും.
തുടര്‍ന്ന് കൊടിയേറ്റ് സദ്യ, 7.30 ന് സോപാനസംഗീതം, തുടര്‍ന്ന് നൃത്ത സന്ധ്യ. 16 ന് രാവിലെ ഒന്‍പതിന് ഉത്സവബലി, 11.30 ന് ഉത്സവബലി ദര്‍ശനം, വൈകീട്ട് 7.30 ന് താലപ്പൊലി വരവ്, രാത്രി എട്ടിന് തിരുവാതിര. 17ന് വൈകിട്ട് ഏഴിന് ഓട്ടന്‍തുള്ളല്‍, രാത്രി എട്ടിന് താലപ്പൊലി വരവ്. 18ന് വൈകിട്ട് ഏഴിന് നൃത്തസന്ധ്യ, രാത്രി എട്ടിന് താലപ്പൊലി. 19 ന് രാവിലെ എട്ടിന് ശ്രീബലി, വൈകിട്ട് 4.30ന് കാഴ്‌ചശ്രീബലി തുടര്‍ന്ന് പാണ്ടിമേളം, രാത്രി ഒന്‍പതിന് വലിയ വിളക്ക്. 20ന് ആറാട്ട് ഉല്‍സവം. രാവിലെ എട്ടിന് ശ്രീബലി, ഉച്ചക്ക് 12ന് ആറാട്ട് സദ്യ, വൈകീട്ട് അഞ്ചിന് കൊടിയിറക്ക് എഴുന്നള്ളത്ത്, 6.30ന് ആറാട്ട് വിളക്ക്.