-->
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ പന്ത്രണ്ട് കളഭ മഹോത്സ വത്തിന് നാളെ തുടക്കമാകും. ഇതോടൊപ്പം ശങ്കരനാരായണ കലോത്സവവും നടക്കും. ഒന്നാം കളഭം രാവിലെ 6 ന് പുരാണ പാരായണം ശ്രീകുമാര്‍ ശ്രീധാം, 7ന് ശ്രീബലി,7.30 ന് നാരായണീയം.
അവതരണം വട്ടപ്പായിത്ര നാരായണീയ സമിതി, കഞ്ഞിപ്പാടം.8.30 ന് തിരുവാതിര അവതരണം കണ്ണകി തിരുവാതിര സംഘം, അമ്പലപ്പുഴ.8-45 ന് ഗോപൂജ, ഗണപതി വന്ദനം ഗോഊട്ട് കിഴക്കേ നടയിലുള്ള ഗോശാലയില്‍.9 ന് തിരുവാതിര, 10 ന് ശങ്കരനാരായണ കലോത്സവം ഉദ്‌ഘാടനസഭ. ഉദ്‌ഘാടനം- മധു അമ്പലപ്പുഴ (കവി, സാഹിത്യകാരന്‍ ), 11.30 നൃത്തനൃത്യങ്ങള്‍, 11.30 കളഭാഭിഷേക ദര്‍ശനം, 12 ന് പ്രസാദമൂട്ട്. ഒന്നിന് ആധ്യാത്മിക പ്രഭാഷണം, മൂന്നിന് തിരുവാതിര, ആറിന് സാന്ദ്രാനന്ദലയം- അവതരണം നന്ദഗോവിന്ദം ഭജന്‍സ്, 6.30 ന് ദീപാരാധന, ദീപക്കാഴ്‌ച, വിളക്കെഴുന്നള്ളിപ്പ് വിളക്കാചാരം 9ന്‌സ്പെഷ്യല്‍ പഞ്ചവാദ്യം.രണ്ടാം കളഭമായ 16ന് രാവിലെ 4 ന് അഷ്‌ടാഭിഷേകം, 6 ന് നാരായണീയം, 7 ന് ശ്രീബലി, ഭക്‌തിഗാനമാലിക, 8.30 ന് നൃത്ത നൃത്യങ്ങള്‍, 10.30 ന് തിരുവാതിര, 11.30 നൃത്തനൃത്യങ്ങള്‍, 11.30ന് കളഭാഭിഷേക ദര്‍ശനം,ഉച്ചയ്‌ക്ക് 12 ന് പ്രസാദമൂട്ട്, ഒന്നിന് നാദബ്രഹ്‌മ ഭക്‌തിഗാനാര്‍ച്ചന, 2.30ന് ഭരതനാട്യം, 3.30 മുതല്‍ നൃത്ത നൃത്യങ്ങള്‍, 6.45മുതല്‍ ഭജന്‍സ്‌അവതരണം: വരാഹി ഭജന്‍, 9 ന് വിളക്കെഴുന്നള്ളിപ്പ്. മൂന്നാം കളഭമായ 17ന് രാവിലെ 7 ന് ശ്രീബലി, 8.30 ന് സംഗീത കച്ചേരി അരങ്ങേറ്റം, 10 ന് തിരുവാതിര, 11.30 ന് കളഭാഭിഷേക ദര്‍ശനം, 11.30 ന്‌സംഗീത കച്ചേരി, ഉച്ചയ്‌ക്ക് 12 ന് പ്രസാദമൂട്ട,് 1.30ന് തിരുവാതിര, 2 ന് നൂപുരധ്വനി, വൈകിട്ട് നാലിന് നൃത്ത അരങ്ങേറ്റവും നൃത്താര്‍ച്ചനയും. ഏഴിന് പുല്ലാംകുഴല്‍ കച്ചേരി, 9ന് വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം.
നാലാം കളഭ ദിനത്തില്‍ രാവിലെ എട്ടിന് ആധ്യാത്മിക പ്രഭാഷണം, തുടര്‍ന്ന് ഗോപൂജ, ഗണപതി വന്ദനം, 10.30 ന് ദശാവതാരം നൃത്തശില്‌പം, 11ന് നൃത്ത കാവ്യം, 11.30 ന് കളഭാഭിഷേക ദര്‍ശനം, ഉച്ചയ്‌ക്ക് 12ന് പ്രസാദമൂട്ട്, 12 ന് ഹരികഥ, ഒന്നിന് ഭക്‌തിഗാനമേള , വൈകിട്ട് മൂന്നിന് നൃത്തനൃത്യങ്ങള്‍, അഞ്ചിന് നൃത്താര്‍ച്ചന, 6.40ന് കഥകളികഥ : ദുര്യോധന വധം9ന് വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം.അഞ്ചാം കളഭമായ 19ന് രാവിലെ 7.30 ന് നാരായണീയപാരായണം, എട്ടിന് മോഹിനിയാട്ടം, 9.30 ന് തിരുവാതിരഅവതരണം, 10 ന് നൃത്തനൃത്യങ്ങള്‍, 11.30 ന് കളഭാഭിഷേക ദര്‍ശനം, 11.30 ന് പുരാണ ഹരികഥ,ഉച്ചയ്‌ക്ക് 12 ന്‌പ്രസാദമൂട്ട്, രണ്ടിന് കുച്ചിപ്പുടി, മൂന്നിന് നൃത്ത നൃത്യങ്ങള്‍, അഞ്ചിന് ഭരതനാട്യ കച്ചേരി, 6.45ന് നൃത്ത നൃത്യങ്ങള്‍, 9 ന് വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം. ആറാം കളഭ ദിനത്തില്‍ എട്ട് മുതല്‍ നൃത്ത നൃത്യങ്ങള്‍, 9.45 ന് സംഗീതാര്‍ച്ചന, 11.30 ന് നാദലയ തരംഗം ഫ്യൂഷന്‍, 11.30 ന് കളഭാഭിഷേക ദര്‍ശനം, ഉച്ചയ്‌ക്ക് 12 ന് പ്രസാദമൂട്ട്, 2.30 ന് തിരുവാതിര അവതരണം, 3 ന് തിരുവാതിര അവതരണം, വൈകിട്ട് 6.45 മുതല്‍ പിന്നണി ഗായകന്‍ സുദീപ് കുമാര്‍, ചിത്ര അരുണ്‍ എന്നിവരുടെ ഭക്‌തിഗാനസുധ, 9 ന് വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം.
ഏഴാം കളഭമായ 21ന് രാവിലെ എട്ടിന് സല്‍സംഗ് ഭജന, 9.30ന് സംഗീതസദസ്, 11 ന് തിരുവാതിര, 11.30 ന് കളഭാഭിഷേക ദര്‍ശനം, ഉച്ചയ്‌ക്ക് 12 ന്‌പ്രസാദമൂട്ട്, വൈകിട്ട് നാലിന് കുച്ചിപ്പുടി, 6.45മുതല്‍ഗംഗാതരംഗം-ഗംഗാ ശശിധരനും സംഘവും. ഒമ്പതിന് വിളക്കെഴുന്നള്ളിപ്പ് വിളക്കാചാരം.
എട്ടാം കളഭ ദിനത്തില്‍ രാവിലെ 8ന് നാരായണീയം അവതരണം, 9 ന് ആധ്യാത്മിക പ്രഭാഷണം , 9.45 ന് ഗോപൂജ, ഗോഊട്ട്, 11.30 ന് സോപാനസംഗീതം, 11.30 ന് കളഭാഭിഷേക ദര്‍ശനം, ഉച്ചക്ക് 12ന് പ്രസാദമൂട്ട്, ഭക്‌തി ഗാന സുധ, 2.30 ന് നൃത്താര്‍ച്ചന, 6.45മുതല്‍ ഹരിശങ്കര സന്ധ്യ അവതരണം പിന്നണി ഗായകന്‍ഹരിശങ്കറും സംഘവും 9ന് വിളക്കെഴുന്നള്ളിപ്പ് വിളക്കാചാരം.ഒന്‍പതാം കളഭമായ 23ന് രാവിലെ 9 മുതല്‍ 9.30 വരെ തിരുവാതിര, 9.45 ന് ഗോപൂജ,ഗോഊട്ട്, 10 മുതല്‍ ദേവഗോവിന്ദം സോപാന സംഗീതാമൃതം, 11.30 ന് കളഭാഭിഷേക ദര്‍ശനം, 11.30 ഭക്‌തിഗാന തരംഗിണി, ഉച്ചയ്‌ക്ക് 12 ന്‌പ്രസാദമൂട്ട്, വൈകിട്ട് 3 മുതല്‍വയലിന്‍ സോളോ, 6.45 മുതല്‍ നടനവര്‍ഷിണിഅവതരണം, 9 ന് വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം. പത്താം കളഭ ദിനത്തില്‍ രാവിലെ 8 ന് ഭജന്‍സ്, 9 ന് ശാസ്‌ത്രീയ സംഗീതാരാധന, 10 ന് തിരുവാതിര, 10.30 ന് സംഗീത സദസ്, 11.30 ന് കളഭാഭിഷേക ദര്‍ശനം, ഉച്ചയ്‌ക്ക് 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് ശങ്കരനാരായണ ശാസ്‌ത്രീയ സംഗീത ഉത്സവം.ഉദ്‌ഘാടനം-തിരുവിഴ ജയശങ്കര്‍, 7 ന് സ്‌കന്ദപുരാണം,9 ന് വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം.
പതിനൊന്നാം കളഭമായ 25ന്രാവിലെ 8.30ന് ശങ്കരനാരായണ ശാസ്‌ത്രീയ സംഗീതോത്സവം, 11.30ന് കളഭാഭിഷേക ദര്‍ശനം, ഉച്ചയ്‌ക്ക് 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് ഗീതാ ഗോവിന്ദയഞ്‌ജം, 6.45 ന് സ്വമിഅയ്യപ്പന്‍ നൃത്താവിഷ്‌കാരം, 9ന് വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം.
പന്ത്രണ്ടാം കളഭമായ 26ന് രാവിലെ 8.30 ന് ശങ്കരനാരായണ ശാസ്‌ത്രീയ സംഗീതോത്സവം തുടര്‍ച്ച, 11.30 ന് കളഭാഭിഷേക ദര്‍ശനം, ഉച്ചയ്‌ക്ക് 12 ന് പ്രസാദമൂട്ട്, വൈകിട്ട് നാലിന്‌സംഗീതാര്‍ച്ചന, 5 ന് ശങ്കരനാരായണ കലോത്സവ സമാപനസഭ ഉദ്‌ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ നിര്‍വഹിക്കും. തന്ത്രിപുതുമന എസ്.ദാമോദരന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. 6.30ന് നൃത്തസന്ധ്യ- ചലച്ചിത്ര താരം പത്മഭൂഷണ്‍ ശോഭന, 9 ന് വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം.