Thursday, March 12, 2026 Last Updated 15 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 09.13 AM

തലവടിയില്‍ സ്‌ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ നേട്ടം

എടത്വാ: തലവടി ഗ്രാമപഞ്ചായത്ത്‌ സ്‌ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പ്‌ നടന്നു. ബി.ജെ.പി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍നിന്ന്‌ വിട്ടുനിന്നു. യു.ഡി.എഫിന്‌ വിജയം. എല്‍.ഡി.എഫ്‌- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടാരോപണം ഉയര്‍ന്നതോടെ അനിശ്‌ചിതത്വത്തിലായ തലവടി ഗ്രാമപഞ്ചായത്ത്‌ സ്‌ഥിരം സമിതി തെരഞ്ഞെടുപ്പ്‌ ഇന്നലെ രാവിലെ 11 ന്‌ പഞ്ചായത്ത്‌ ഹാളില്‍ നടന്നു.
ധനകാര്യം, വികസനം, ആരോഗ്യ-വിദ്യാഭ്യാസ സ്‌ഥിരം സമിതികള്‍ യു.ഡി.എഫിനും ക്ഷേമകാര്യം എല്‍.ഡി.എഫിനും ലഭിച്ചു. ധനകാര്യ സ്‌ഥിരം സമിതി ചെയര്‍പഴ്‌സണായി വൈസ്‌ പ്രസിഡന്റ്‌ കൂടിയായ സിന്ധു വി.ആറിനെയും വികസനകാര്യ സ്‌ഥിരംസമിതി ചെയര്‍പഴ്‌ സണായി റീത്താമ്മ തോമസിനേയും ആരോഗ്യ-വിദ്യാഭ്യാസ സ്‌ഥിരംസമിതി ചെയര്‍പേഴ്‌സണായി മോളമ്മ ഔസേപ്പിനെയും ക്ഷേമകാര്യ സ്‌ഥിരംസമിതി ചെയര്‍പേഴ്‌സണായി സുജി സന്തോഷിനെയും തെരഞ്ഞെടുത്തു.
വികസനകാര്യ സ്‌ഥിരംസമിതിയില്‍നിന്നും യു.ഡി.എഫിലെ പ്രകാശ്‌ പനവേലിയും റെറ്റി ചെറിയാനും രാജി വെച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ്‌ നേതൃത്വം ഇടപെട്ട്‌ റെറ്റി ചെറിയാന്റെ രാജി പിന്‍വലിപ്പിച്ചതിനെ തുടര്‍ന്നാണ്‌ സ്‌ഥിരംസമിതി തെരഞ്ഞെടുപ്പ്‌ നടന്നത്‌.
ബി.ജെ.പി ബന്ധത്തിന്റെ പേരില്‍ സി.പി.എം നേതൃത്വം ഇടപെട്ടതോടെയാണ്‌ മൂന്ന്‌ അംഗങ്ങള്‍ സ്‌ഥിരം സമിതിനിന്ന്‌ രാജിവെച്ചത്‌. വികസന സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റിയില്‍ നിന്ന്‌ എം.ജി കൊച്ചുമോന്‍, ബി. രമേഷ്‌ കുമാര്‍ എന്നിവരും ആരോഗ്യ-വിദ്യാഭ്യാസ സ്‌റ്റാന്റിങ്‌ കമ്മറ്റിയില്‍നിന്ന്‌ അഞ്‌ജു സന്തോഷ്‌ എന്നിവരുമാണ്‌ രാജിവെച്ചത്‌. ബി.ജെ.പി നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്‌ ബി.ജെ.പി അംഗങ്ങളായ ബിനു സുരേഷ്‌, ഗോകുല്‍ ഗോപാലകൃഷ്‌ണന്‍, അജിത്‌ പിഷാരത്ത്‌ എന്നിവര്‍ വിട്ടുനിന്നു.
മൂന്ന്‌ സ്‌ഥിരം സമിതികള്‍ ലഭിച്ചതോടെ ഭരണക്ഷിയായ യു.ഡി.എഫിന്‌ പ്രതിസന്ധി ഒഴിവാക്കാം. 15 അംഗ പഞ്ചായത്തില്‍ യു.ഡി.എഫ്‌ -7, എല്‍.ഡി.എഫ്‌ -6, ബി.ജെ.പി -3 എന്നിങ്ങനെയാണ്‌ നിലവിലെ കക്ഷിനില.

Ads by Google
Advertisement
Wednesday 14 Jan 2026 09.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW