Wednesday, March 11, 2026 Last Updated 7 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 04.56 AM

സാമൂഹ്യവികസനത്തില്‍ മുഖ്യപങ്ക്‌ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക്‌

uploads/news/2026/01/820656/1.jpg

പുല്‍പ്പള്ളി: സാമൂഹ്യ വികസന രംഗത്ത്‌ കേരളം കൈവരിച്ച പുരോഗതി നിലനിര്‍ത്തുന്നതില്‍ ഏറ്റവും വലിയ പങ്ക്‌ വഹിക്കുന്നത്‌ കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളാണ്‌ എന്ന്‌ ജില്ല പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ടി. ഹംസ അഭിപ്രായപ്പെട്ടു.
പഴശ്ശിരാജ കോളജ്‌ ചരിത്ര വിഭാഗവും, കേരള സര്‍ക്കാര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പാര്‍ലിമെന്ററി അഫേസ്‌ ചേര്‍ന്ന്‌ നടത്തിയ കേരള വികസന മാതൃകയില്‍ തദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ പങ്ക്‌ എന്ന വിഷയത്തില്‍ കോളജില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത്‌കള്‍ക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറക്കുന്നതിനു പകരം അവ നിലനിര്‍ത്തി നിയമങ്ങള്‍ ലഘുകരിച്ചു വിഹിതം പൂര്‍ണമായി ജനകീയ ആവശ്യങ്ങള്‍ക്ക്‌ വേണ്ടി ചിലവഴിച്ചു കൊണ്ട്‌ മാത്രമേ കേരള വികസന മാതൃക നിലനിര്‍ത്താന്‍ സാധിക്കു എന്ന്‌ സെമിനാര്‍ അഭിപ്രായപ്പെട്ടു.
പനമരം ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി.എസ്‌. ദിലീപ്‌കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബിവിഷ്‌. യു.സി, അബ്‌ദുല്‍ ബാരി. കെ.കെ, ഗീത കുഞ്ഞി കൃഷ്‌ണന്‍, ഫാ. ജോര്‍ജ്‌ കാലായില്‍, ഫാ. ചാക്കോ ചെലമ്പറമ്പത്‌ സനൂപ്‌കുമാര്‍. പി.വി, കോശി. സി.ജെ, അബിന്‍. എന്‍.കെ, ഡോ. ജോഷി മാത്യു, ഡോ. റാണി എസ്‌. പിള്ള, ഡോ. അനൂപ്‌ തങ്കച്ചന്‍, ഡോ. രാജേഷ്‌. പി സംസാരിച്ചു. വിവിധ സെഷന്‍നുകളിലായി ഡോ. സാബു തോമസ്‌, ഡോ. അബ്‌ദുല്‍ നാസര്‍. കെ, ദീപു ജോസഫ്‌, മഹേഷ്‌ കുമാര്‍. ജി, സീന തോമസ്‌, ഷോബിന്‍ മാത്യു പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
സമാപന സമ്മേളനം പുല്‍പ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു പ്രകാശ്‌ ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയം ഭരണ സ്‌ഥാപന പ്രതിനിധികളെ ആദരിച്ചു.

Ads by Google
Advertisement
Wednesday 14 Jan 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW