-->
പുല്‍പ്പള്ളി: ധാര്‍മികതയുണ്ടെങ്കില്‍ പുതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കണമെന്നു വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ് ആവശ്യപ്പെട്ടു.
പൂതാടി പഞ്ചായത്തിലെ മൂന്ന് സ്‌റ്റാന്‍ഡിങ് കമ്മിറ്റികളും യു.ഡി.എഫ് പിടിച്ചെടുത്ത സാഹചര്യത്തില്‍ ഇടതുപക്ഷ മുന്നണിയുടെ പഞ്ചായത്ത് പ്രസിഡണ്ടിനും വൈസ് പ്രസിഡണ്ടിനും ഭരണത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ല. അവര്‍ രാജിവെക്കണം. പ്രധാനപ്പെട്ട സ്‌റ്റാന്‍ഡിങ് കമ്മിറ്റികള്‍ ആയ വികസനകാര്യവും ആരോഗ്യവും വിദ്യാഭ്യാസവും ക്ഷേമ കാര്യവും യു.ഡി.എഫ് പ്രതിനിധികള്‍ക്കാണ് ഉള്ളത് ആയതുകൊണ്ട് തന്നെ പൂതാടി പഞ്ചായത്തിന്റെ സമഗ്രമായ വികസനത്തിന് യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ മാത്രമേ കഴിയുകയുള്ളൂ. ഇടതുപക്ഷ മെമ്പര്‍മാര്‍ സ്‌റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയുമായി ഒത്തുചേര്‍ന്നുകൊണ്ട് സ്‌റ്റാന്‍ഡിങ് കമ്മിറ്റികള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു യു.ഡി.എഫിന്റെ മെമ്പര്‍മാരുടെയും എല്‍.ഡി.എഫില്‍ നിന്നും വിട്ടുനില്‍ക്കുന്ന മെമ്പര്‍മാരുടെയും തക്കസമയത്തുള്ള ഇടപെടലാണ് വോട്ടു കച്ചവടത്തില്‍ നിന്നും ഇടതുമുന്നണിക്ക് പിന്മാറേണ്ടി വന്നത്.
23 അംഗങ്ങളുള്ള ബോര്‍ഡില്‍ കേവലം എട്ട് അംഗങ്ങള്‍ മാത്രമാണ് എല്‍.ഡി.എഫിനുള്ളത്. വരും നാളുകളിലും ബി.ജെ.പി അംഗങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് ചില നീക്കങ്ങള്‍ നടത്താനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. ഇത് അനുവദിക്കാന്‍ കഴിയില്ല എന്ന് മാത്രമല്ല പൂതാടി പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുമെന്ന് വീമ്പിളക്കിയ ബി.ജെ.പിയുടെ കുതന്ത്രങ്ങള്‍ ഒന്നും തന്നെ പൂതാടി പഞ്ചായത്തില്‍ വിലപ്പോയില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.ജി. ബാബു, യു.ഡി.എഫ് പഞ്ചായത്ത് കണ്‍വീനര്‍ നാരായണന്‍ നായര്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്‌ഥാന സെക്രട്ടറി പി.എ. പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അതുല്‍ തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.