-->
കല്‍പ്പറ്റ: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് യോഗക്ഷേമസഭ സംസ്‌ഥാന യുവജന വിഭാഗം സംഘടിപ്പിക്കുന്ന യുവസ്‌പന്ദനം രക്‌തദാന ക്യാമ്പയിനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ജില്ലാ യുവജന വിഭാഗത്തിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പത്തോളം പേര്‍ രക്‌തം ദാനം ചെയ്‌തു.
രക്‌തദാന ക്യാമ്പയിനു ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ശുഭ ആശംസകള്‍ അറിയിച്ചു. യോഗക്ഷേമ സഭ ജില്ല പ്രസിഡന്റ് ശങ്കരന്‍ നമ്പൂതിരി മേക്കാട്, സംസ്‌ഥാന സമിതി അംഗം മോഹനന്‍ നമ്പൂതിരി മരനെല്ലി രക്‌തദാതാക്കള്‍ക്കുള്ള സംസ്‌ഥാന കമ്മിറ്റിയുടെ സ്‌നേഹോപഹാരം കൈമാറി. യുവജന വിഭാഗം സംസ്‌ഥാന സമിതി അംഗം ഗൗരി പ്രിയ, യുവജനവിഭാഗം ജില്ലാ പ്രസിഡന്റ് കൃഷ്‌ണപ്രസാദ്, ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീരാഗ് പുതിയില്ലം, ജില്ലാ ബ്ലഡ് ഡൊണേഷന്‍ കോഡിനേറ്റര്‍ വസുദേവ് വളമന പങ്കെടുത്തു.